ഡിഎൻഎ ഫലം ഇന്ന് വന്നേക്കില്ല; അർജുന്റെ മൃതദേഹ അവശേഷിപ്പുകൾ നാട്ടിലെത്തിക്കാൻ വൈകും

ബംഗളൂരു : ഷിരൂരിലെ നീണ്ടനാളത്തെ തെരച്ചിലിനൊടുവില്‍ ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നും കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ ഡിഎൻഎ ഫലം ഇന്ന് വന്നേക്കില്ല. അതിനാല്‍, മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്റെ വീഴ്‌ചയാണ് സാമ്പിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.

Advertisements

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിള്‍ ശേഖരിച്ച്‌ താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൻ വിവരം ലഭിച്ചാല്‍ തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസില്‍ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോവുക.
അർജുനെ കാണാതായതിന്റെ 71-ാം ദിവസമാണ് ലോറിയുടെ അവശിഷ്ടം കണ്ടെടുക്കാൻ കഴിഞ്ഞത്. ഡ്രഡ്ജർ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിച്ചത്. കരുതിയിരുന്നത് പോലെ അഴുകിയ നിലയിലാണ് മൃതദേഹം കിട്ടിയത്. എസ്ഡിആർഎഫിന്റെ ബോട്ടില്‍ മൃതദേഹാവശിഷ്ടം കരയിലെത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Hot Topics

Related Articles