അര്‍ജുനായി ഇന്ന് മുതല്‍ രാത്രിയും തെരച്ചില്‍ നടത്തും; ബൂം എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ നദിയില്‍ പരിശോധന

ബംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം. ഇന്ന് രാത്രിയും തെരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചു. പ്രതീക്ഷ നല്‍കുന്ന സൂചനകളല്ലാതെ അർജുനും ലോറിയും എവിടെയുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗംഗാവലി നദിയില്‍ കഴിഞ്ഞ ദിവസം റഡാർ സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സിഗ്നലും ലഭിച്ചിരുന്നു.

Advertisements

ബൂം എക്സ്കവേറ്റർ ഉപയോഗിച്ച്‌ നദിയില്‍ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. എക്സവേറ്റർ ഉപയോഗിച്ച്‌ 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചില്‍ നടത്താൻ സാധിക്കും. തെരച്ചിലിന് വെല്ലുവിളിയാകുന്നത് ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ്. അതേ സമയം ഷിരൂരില്‍ രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന ഹർജി പരിഗണിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് മാറ്റി കർണാടക ഹൈക്കോടതി. രക്ഷാപ്രവർത്തനത്തിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് നല്‍കാൻ കർണാടക സർക്കാരിന് നിർദേശം നല്‍കി.

Hot Topics

Related Articles