അർജുനായുള്ള തെരച്ചിൽ; കാർവാർ തുറമുഖത്ത് നിന്ന് ഡ്രഡ്ജർ ഇന്ന് രാത്രി പുറപ്പെടും

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചില്‍ നടത്താൻ കാർവാർ തുറമുഖത്ത് നിന്ന് ഇന്ന് രാത്രി ഡ്രഡ്ജർ പുറപ്പെടും. നാളെ രാവിലെ പുതിയ ഗംഗാവലി പാലത്തിന് സമീപം ഡ്രഡ്ജർ എത്തിക്കും. വേലിയിറക്ക സമയത്ത് ഡ്രഡ്ജർ നടപടികള്‍ തുടങ്ങാനാണ് തീരുമാനം. വൈകിട്ട് 6 മണിയോടെ വേലിയിറക്കത്തില്‍ പുഴയിലെ വെള്ളത്തിന്റെ നിരപ്പ് കുറയുമെന്നാണ് കണക്ക് കൂട്ടല്‍.

Advertisements

ആ സമയത്ത് പാലത്തിന് കീഴെക്കൂടി ഡ്രഡ്ജർ കടത്തും. രണ്ടാമത്തെ റെയില്‍വേ പാലം കടക്കാൻ വലിയ ബുദ്ധിമുട്ട് നേരിടില്ല. മറ്റന്നാള്‍ രാവിലെ ഡ്രഡ്ജർ ഘടിപ്പിച്ച ടഗ് ബോട്ട് ഷിരൂരില്‍ എത്തിക്കാമെന്നാണ് നിലവിലെ അനുമാനം. നാളെ നാവിക സേന പുഴയിലെ ഒഴുക്കും അടിത്തട്ടില്‍ സോണാർ പരിശോധനയും നടത്തും. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച്‌ പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ പങ്കെടുക്കുന്ന യോഗമാകും തീരുമാനങ്ങളെടുക്കുക. നാവികസേനയുടെയും ഈശ്വർ മല്‍പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. ഷിരൂരിലെ നാലുവരി പാതയില്‍ ഒരു ഭാഗത്തെ ഗതാഗതം മാത്രമേ പുനസ്ഥാപിച്ചിട്ടുള്ളൂ. റോഡിലേക്ക് വീണ മണ്ണ് നീക്കുന്നത് അടക്കമുള്ളത് ഇനിയും ചെയ്യാനുണ്ട്. പലയിടത്തും വെള്ളം കുത്തിയൊലിച്ച്‌ വരുന്നത് പ്രതിസന്ധിയാണ്.

Hot Topics

Related Articles