മിഷൻ അർജുൻ നിർണായക ഘട്ടത്തിൽ; ചങ്കിടിപ്പോടെ നാട്; തെരച്ചിലിനായി മുങ്ങൽ വിദഗ്ധരടങ്ങുന്ന സൈനിക സംഘമെത്തി

ബംഗളൂരു : മിഷൻ അർജുൻ നിർണായക ഘട്ടത്തില്‍. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തെരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്സ്കവേറ്ററും എത്തിച്ചു. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം അല്‍പ്പസമയത്തിനുളളില്‍ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കൂടുതല്‍ സംഘങ്ങളും ഉടൻ എത്തും. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കാത്തിരിക്കുകയാണ് കേരളമാകെ. ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തില്‍ കാബിനുളളില്‍ അർജുൻ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൌത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേർഡ് മേജർ ജനറല്‍ ഇന്ദ്രബാല്‍ നമ്ബ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.

Advertisements

ആളുണ്ടെങ്കില്‍ പുറത്തേക്ക് എത്തിക്കും. അതിന് ശേഷമാകും ലോറി ഉയർത്തുക. അർജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ വെല്ലുവിളിയായി ഷിരൂരില്‍ കനത്ത മഴ തുടരുകയാണ്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാല്‍ തെരച്ചില്‍ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മണ്‍കൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കരയില്‍ നിന്നും 40 അടി അകലെ 15 മീറ്റർ ആഴത്തിലാണ് ലോറി കിടക്കുന്നത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.