ടോവിനോയുടെ 100 കോടി ചിത്രം “എആർഎം” ഒടിടിയിലേക്ക് ; എവിടെ എപ്പോൾ കാണാം?

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം വൻ ഹിറ്റായിരുന്നു. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തിയിരുന്നു. അജയന്റെ രണ്ടാം മോഷണം എവിടെയായിരിക്കും ഒടിടിയില്‍ എന്ന അപ്‍ഡേറ്റാണ് പുതുതായി ചര്‍ച്ചയാകുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അജയന്റെ രണ്ടാം മോഷണം വൈകാതെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തും എന്നും  റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Advertisements

കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ റിലീസിന് നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം ആകെ നേടിയെന്നുമാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മുൻനിരയിലെ സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തില്‍ റിലീസിന് ആകെ 5.80 കോടി രൂപയാണ് വിജയ് നായകനായി എത്തിയ ദ ഗോട്ട് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏകദേശം ആറ് കോടി  നേടി ഓപ്പണിംഗില്‍ മമ്മൂട്ടിയുടെ ടര്‍ബോയാണ് കളക്ഷനില്‍ 2024ല്‍ ഒന്നാമതും ആടുജീവിതം 5.83 കോടിയുമായി മൂന്നാമതുമുണ്ട്. ഓപ്പണിംഗില്‍ കേരളത്തില്‍ ആകെ 5.85 കോടി നേടി മലൈക്കോട്ടൈ വാലിബൻ രണ്ടാമതുണ്ട്. പക്ഷേ 2024ലെ മലയാളം റിലീസുകളുടെ കളക്ഷൻ ആഗോളതലത്തില്‍ പരിഗണിക്കുമ്പോള്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം കുതിപ്പുണ്ടാക്കുമെന്നാണ് തിയറ്ററിലെ പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരുന്നതും.

അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ, മധുപാല്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Hot Topics

Related Articles