അർജ്ജുൻ അശോകൻ, അനശ്വര രാജൻ കൂട്ടുകെട്ടിൽ വീണ്ടും പിറക്കുന്ന ‘പ്രണയ വിലാസം’ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 17-ന് ചിത്രം തിയേറ്ററുകളിലെത്തും. മമിത ബൈജുവും ചിത്രത്തിൽ ഒരു പ്രധാന റോൾ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ മിയ, ഹക്കീം ഷാ, മനോജ് കെ.യു. തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജ്യോതിഷ് എം., സുനു എ.വി. എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഷാൻ റഹ്മാൻ . സുഹൈൽ കോയ, മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവർ വരികൾ രചിച്ചിരിക്കുന്നു. എഡിറ്റിംഗ് -ബിനു നെപ്പോളിയൻ, കലാസംവിധാനം -രാജേഷ് പി. വേലായുധൻ, മേക്കപ്പ് -റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം -സമീറ സനീഷ്, സൗണ്ട് ഡിസൈൻ -ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ.
സൗണ്ട് മിക്സ് -വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ -ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് -സുഹൈൽ എം., കളറിസ്റ്റ് -ലിജു പ്രഭാകർ, സ്റ്റിൽസ് -അനൂപ് ചാക്കോ, നിദാദ് കെ. എൻ., ടൈറ്റിൽ ഡിസൈൻ -കിഷോർ വയനാട്, പോസ്റ്റർ ഡിസൈനർ -യെല്ലോ ടൂത്ത്, പി.ആർ.ഒ -എ.എസ്. ദിനേശ്, ശബരി.