ആകസ്മികമായി സിനിമാരംഗത്തേയ്ക്കുള്ള പ്രവേശനം; പിന്നെ കണ്ടത് ഹിറ്റുകളുടെ പരകായ പ്രവേശം; അരോമ മണിയുടെ ജീവിതം ഇങ്ങനെ

തിരുവനന്തപുരം: ആകസ്മികമായി സിനിമാരംഗത്തേയ്ക്കുള്ള പ്രവേശനം, പിന്നീടുള്ള കാലം ദീർഘവീക്ഷണത്തിന്റെ പിൻബലത്തിൽ പിറന്നത് എണ്ണം പറഞ്ഞ ഹിറ്റുകൾ. 1977-ൽ ഹോട്ടൽ വ്യവസായത്തിൽ നിന്നും സിനിമ നിർമാതാവിന്റെ കുപ്പായമണിഞ്ഞ അരോമ മണിയെന്ന എം മണി 62 സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചത്. അതിൽ ഭൂരിപക്ഷവും വിജയചിത്രങ്ങൾ. അരോമ മണിയുടെ വിജയഫോർമുല എന്തെന്നുപോലും മറ്റുള്ളവർ ഉറ്റുനോക്കിയ സിനിമ കരിയർ. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലാണ് ഇത്രയും ചിത്രങ്ങൾ അരോമ മണി നിർമിച്ചത്. കഥയെഴുത്തിലും മികവുകാട്ടിയ അരോമ മണി കരിയറിൽ ഏഴ് ചിത്രങ്ങളും സംവിധാനവും ചെയ്തു.

Advertisements

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സ്റ്റേഷനറി കടനടത്തിയിരുന്ന എം മണി പിന്നീട് ഹോട്ടൽ വ്യവസായത്തിലേയ്ക്ക് തിരിഞ്ഞു. സ്റ്റേഷനറിക്കട തന്നെ ഹോട്ടൽ ഇമ്ബാലയെന്ന പേരിൽ അദ്ദേഹം മാറ്റിയെടുക്കുകയായിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലത്തെ കടയിൽ രാഷ്ട്രീയക്കാരും സിനിമാക്കാരുമൊക്കെ സ്ഥിരം അതിഥികളുമായി. പതിയെ അരോമ, സംഗീത എന്നീ പേരുകളിൽ തിരുവനന്തപുരത്തുതന്നെ അദ്ദേഹം വീണ്ടും ഹോട്ടലുകൾ തുറന്നു. അക്കാലത്താണ് സഹപാഠിയായ രാമചന്ദ്രൻ വഴി നടൻ മധുവുമായി പരിചയപ്പെടുന്നത്, അത് ജീവിതത്തിലെ വഴിത്തിരിവുമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്ത് മധു തന്നെയാണ് എം. മണിയോട് ഒരു സിനിമ നിർമിച്ചുകൂടേയെന്ന് ചോദിക്കുന്നത്. അങ്ങനെ 1977 ൽ മധുവിനെ നായകനായ ‘ധീരസമീരെ യമുനാതീരെ’ പുറത്തിറങ്ങി, അരോമ മണിയുടെ ആദ്യ നിർമ്മാണ സംരംഭം. എം മണിയുടെ മകൾ സുനിതയുടെ പേരിലുള്ള ‘സുനിത പ്രൊഡക്ഷൻ’സിന്റെ ബാനറിലായിരുന്നു നിർമാണം. ആദ്യ സിനിമ സാമ്ബത്തിക വിജയം നേടിയില്ലെങ്കിലും അദ്ദേഹം പിൻമാറിയില്ല. പിന്നാലെ കഥയെഴുതി നിർമിച്ച ‘റൗഡി രാമു’ സാമ്ബത്തിക ഭദ്രത നൽകി, ഉള്ളിലെ പരാജയഭീതി മാറ്റിയെടുത്തു. പിന്നാലെ ഗംഭീര വിജയചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അതോടെ എം മണി ഉറപ്പിച്ചു, സിനിമ തന്നെയാണ് ഇനി ജീവിതം.

പിന്നീട് കരിയറിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല അരോമ മണിക്ക്. ഇടയ്ക്ക് പരാജയചിത്രങ്ങൾ വന്നപ്പോഴും ഗംഭീര ഹിറ്റുകളുമായി പൂർവാധികം ശക്തിയോടെ മടങ്ങിയെത്തി. തിരക്കഥ പൂർത്തിയായാൽ മാത്രം മതി ചിത്രീകരണം എന്ന വാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. സംവിധായകനും എഴുത്തുകാരനുമായി തിരക്കഥ ചർച്ച ചെയ്യുന്നതിലും എം മണി പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. തിരക്കഥ പൂർത്തിയായില്ലെങ്കിൽ ഷൂട്ട് ചെയ്യേണ്ട ദിവസം ഏറുമെന്നും സാമ്ബത്തിക നഷ്ടം ഉണ്ടാകുമെന്നുള്ള പ്രത്യശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നയാളാണ് ഈ നിർമാതാവ്, അതാവാം ചിലപ്പോൾ അദ്ദേഹത്തിന്റെ വിജയമന്ത്രവും. നിർമാണത്തിനൊപ്പം എഴുത്തും സംവിധാനവും ഒപ്പം കൂട്ടാനായതും കരിയറിലെ നേട്ടമായിരുന്നു. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളും അരോമ മണി നിർമിച്ചിട്ടുണ്ട്.

ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ അരോമ മണിയെ തേടിയെത്തിയിട്ടുണ്ട്. പത്മരാജൻ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നല്ലദിവസം’ കേന്ദ്ര-സംസ്ഥാന അവാർഡുകൾ നേടിയിരുന്നു. അരോമയുടെ ബാനറിൽ സിബി മലയിൽ സംവിധാനം ചെയ്ത ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. വിജയങ്ങളിൽ അമിത ആഹ്ലാദമില്ലാത്ത, പരാജയങ്ങളിൽ തളരാത്ത മനോഭാവവും അദ്ദേഹത്തിന് കരുത്തായിട്ടുണ്ട്. എല്ലാത്തരം ചിത്രങ്ങളും ഇഷ്ടമായിരുന്നെങ്കിലും കുടുംബചിത്രങ്ങളോട് പ്രത്യേക ഇഷ്ടം അരോമ മണിക്കുണ്ടായിരുന്നു.

തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ്.ഐ,ആർ, ബാലേട്ടൻ, കമ്മീഷണർ, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്ബഴക്കാലം, ധ്രുവം…. അരോമ മണി നിർമിച്ച മികച്ച ചിത്രങ്ങളുടെ നിര ഇനിയും നീളും. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ ആണ് അവസാന ചിത്രം.
ആ ദിവസം (1982), കുയിലിനെ തേടി (1983), എങ്ങനെ നീ മറക്കും (1983), എന്റെ കളിത്തോഴൻ (1984), മുത്തോട് മുത്ത് (1984), ആനക്കൊരുമ്മ (1985), പച്ച വെളിച്ചം (1985) എന്നീ ചിത്രങ്ങളാണ് അരോമ മണി സംവിധാനം ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.