കോട്ടയം: ആർപ്പൂക്കര വാര്യമുട്ടത്ത് ഗുണ്ടാ സംഘത്തിന്റെ ഭീഷണിയിൽ വിറച്ച് നാട്. ഗുണ്ടാ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്‌തെങ്കിലും ബൈക്കിലും വാഹനങ്ങളിലും എത്തുന്ന അക്രമി ഗുണ്ടാ സംഘങ്ങൾ നാട്ടുകാരുടെ സൈ്വര്യവിഹാരത്തിനു തടസം സൃഷ്ടിക്കുന്നുമുണ്ട്. ബൈക്കിലെത്തുന്ന ഗുണ്ടാ മാഫിയ സംഘങ്ങൾ വീടിനു മുന്നിൽ ബൈക്ക് നിർത്തിയ ശേഷം വീട്ടുകാരുടെയും, യുവാക്കളുടെയും പേര് വിളിച്ചു പറഞ്ഞ് ഭീഷണി മുഴക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് ഗുണ്ടാ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തി വിട്ടത്. രണ്ടു സംഭവങ്ങളിലും ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് പ്രതികളായ യുവാക്കൾക്ക് എതിരെ കർശനമായ നടപടികൾ എടുത്തതുമില്ല. ഈ സാഹചര്യത്തിലാണ് ഗുണ്ടാ മാഫിയ സംഘങ്ങളെ കൈകാര്യം ചെയ്യാൻ തയ്യാറായി നാട്ടുകാർ രംഗത്ത് ഇറങ്ങിയത്. എന്നാൽ, നാട്ടുകാരെ ഒറ്റയ്ക്കും തെളിഞ്ഞും ഭീഷണിപ്പെടുത്തുകയാണ് ഗുണ്ടാ സംഘമെന്നാണ് നാട്ടുകാരുടെ പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഞ്ചാവിന്റെ ലഹരിയിൽ മാരകായുധങ്ങളുമായാണ് ഗുണ്ടാ സംഘം പ്രദേശത്ത് അഴിഞ്ഞാടുന്നത്. ഇവർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകും. അക്രമി സംഘത്തിലുള്ളവരെല്ലാം പതിനെട്ടിനും 20 നും ഇടയിൽ പ്രായമുള്ളവരാണ്. അതുകൊണ്ടു തന്നെ എന്തും ചെയ്യാൻ മടിക്കാത്ത കഞ്ചാവിന് അടിമകളായ ഗുണ്ടകളെ ഭയന്നാണ് നാട്ടുകാർ ഇപ്പോൾ കഴിയുന്നത്.