തിരുവനന്തപുരം: റൺമലയുണ്ടാകും… റണ്ണൊഴുകും.. ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി 20 മത്സരത്തിന്റെ ആവേശത്തിലലിഞ്ഞ കാര്യവട്ടം സ്റ്റേഡിയത്തെപ്പറ്റിയുള്ള പ്രവചനങ്ങൾ എല്ലാം ഇതായിരുന്നു. എന്നാൽ, ബുംറയുടെ അഭാവത്തിൽ ഹൃദയം കൊണ്ട് പന്തെറിഞ്ഞ ഇന്ത്യൻ കൊമ്പൻമാർ ആഫ്രിക്കൻ കരുത്തിന്റെ കൊമ്പൊടിച്ചതോടെ കഷ്ടപ്പെട്ട് നൂറ് കടന്ന് ദക്ഷിണാഫ്രിക്ക. ഒൻപത് റണ്ണിന് അഞ്ചു വിക്കറ്റെന്ന നിലയിൽ തകർന്ന് തരിപ്പണമായ ദക്ഷിണാഫ്രിക്കയെ, എയ്ഡൻ മാക്രം (25), വെയിൻ പാർണൽ (24) എന്നിവരും അവസാന ഓവറുകളിൽ ആഞ്ഞടിച്ച കേശവ് മഹാരാജു (41)മാണ് കഷ്ടപ്പെട്ട് നൂറ് കടത്തിയത്. ടീമിലെ മറ്റാരും തന്നെ രണ്ടക്കം കടന്നില്ല.
രണ്ടു മുൻ നിരക്കാർ അടക്കം നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. ആദ്യ ഓവറിന്റെഅവസാന പന്തിൽ ബാവുമ്മയെ പുറത്താക്കി ചഹറാണ് ദക്ഷിണാഫ്രിക്കൻ ചങ്കിടിപ്പ് കൂട്ടിയത്. ഡിക്കോക്കിനെ വീഴ്ത്തി അർഷർദീപും ചഹലിനൊപ്പം കൂടി. പിന്നാലെ റോസോയെ അതേ ഓവറിന്റെ അവസാന പന്തിൽ അർഷർ ദീപ് പന്തിന്റെ കയ്യിൽ എത്തിച്ചു. ഡേവിഡ് മില്ലർ കൂടി അർഷദീപിനു മുന്നിൽ കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കേ നാശത്തിലേയ്ക്കാണ് നിങ്ങളുടെ പോക്കെന്ന് കാണികൾ ഒന്നടങ്കം പറഞ്ഞു. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ സ്റ്റബ്സിനെ തകർത്ത് ചഹറും ആഞ്ഞടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിക്കറ്റുകൾ ഒരുവശത്ത് കൊഴിയുമ്പോഴും നങ്കൂരമിട്ട് നിന്ന മക്രത്തിന്റെ ഹർഷൽ പട്ടേൽ വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നീട്, വിക്കറ്റുകളെല്ലാം കൃത്യമായ ഇടവേളകളിൽ വീണപ്പോഴും കേശവ് മഹാരാജ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. എന്നാൽ, അവസാന ഓവറിന്റെ ആദ്യ പന്തിൽ മഹാരാജിനെ മടക്ക് ഹർഷൽ പട്ടേൽ വിക്കറ്റെണ്ണം രണ്ടാക്കി. നോട്രേിഡ്ജും റബാൻഡയും തട്ടിമുട്ടി കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ടീം ഇന്നിംങ്സ് പൂർത്തിയാക്കി.
സ്കോർ 106-08