റഫറൻസുകളുടെ ആഘോഷത്തിന്റെ ആറാട്ട്.! ആരാധകർക്ക് ആഘോഷിക്കാൻ മാസിൽ മസാല ചേർത്ത് ഗോപന്റെ ഒറ്റയാൾ പോരാട്ടം; കാണാൻ ആകെയുള്ളത് മാസും മസാലയും മാത്രം; ആറാട്ട് കഴിഞ്ഞിറങ്ങിയാൽ മൈതാനത്ത് ഉപേക്ഷിച്ച് പോരാം മനസ്

സിനിമാ റിവ്യു
മോഹൻലാലിന്റെ ഹിറ്റ് സിനിമകളുടെ റഫറൻസുകളുടെ ആഘാഷമാണ് ആറാട്ട്. ആദ്യ പകുതിയിൽ ആരാധകർ ആവേശം നിറയ്ക്കാനും, കയ്യടിയ്ക്കാനും ഏറെയുണ്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ആദ്യം മുതൽ തന്നെ അവസാനത്തേയ്ക്കുള്ള ഒരു ദുരൂഹത ബാക്കി വച്ച് തന്നെയാണ് കഥ പറയുന്നത്. ദേവാസുരം മുതൽ ലൂസിഫർവരെയുള്ള ലാൽ മാസ് ചിത്രങ്ങളിലെ ഡയലോഗുകൾ കോർത്തിണക്കിയുള്ള മാസ് മസാല എന്റർട്രെയിനർ മാത്രമാണ് ആദ്യ പകുതി. രണ്ടാം പകുതിയിൽ എന്തെങ്കിലുമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോൾ, അതിവേഗം തട്ടിക്കൂട്ടി ക്ലൈമാക്‌സിലേയ്ക്ക് എത്തുകയായിരുന്നു സിനിമ.

Advertisements

നെയ്യാറ്റിൻകര ഗോപൻ പാലക്കാടൻ ഗ്രാമത്തിലേയ്ക്ക് ഒരു പ്രത്യേക കാര്യത്തിനായി എത്തുന്നതായിരുന്നു സിനിമ. ആരാധകർക്ക് ആവേശമായി കയ്യടിക്കാൻ വേണ്ടത് തന്നെയാണ് ഗോപന്റെ ഇൻട്രോയിലുണ്ടായിരുന്നത്. ആഘോഷമാക്കി, അടിച്ചു പൊളിച്ചെത്തി ലാൽ ഇറങ്ങിയതിനുമുണ്ടായിരുന്നു കിടിലൻ കയ്യടി. അവിടം മുതൽ മോഹൻലാൽ ഹിറ്റ് സിനിമകളുടെ ഡയലോഗുകൾ കോർത്തിണക്കിയുള്ള ആഘോഷമായിരുന്നു സിനിമ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സോഷ്യൽ മീഡിയയിൽ അടക്കം വൈറലായ മോഹൻ ലാൽ സിനിമകളുടെ പൊളിറ്റിക്കൽ കറക്ട്‌നസ് സിനിമയിൽ ഉടനീളം ഗോപനെക്കൊണ്ടു പറയിപ്പിച്ചു എന്നത് തന്നെയാണ് സിമിനയുടെ പ്രധാന ഹൈലറ്റ്. ഫ്യൂഡൽ മാടമ്പിയായി തിളങ്ങിയ വരിയ്ക്കാശേറി മനയിൽത്തന്നെ ഗോപനെയും ഇറക്കി പൊളിറ്റിക്കൽ കറക്ട്‌നസ് പറയിച്ചു തിരക്കഥാകൃത്തും സംവിധായകനും. സിനിമയിലെ ആദ്യ പകുതിയിൽ കൊണ്ടു വന്ന ഓളം രണ്ടാം പകുതിയിൽ നഷ്ടമായെങ്കിലും, ട്വിസ്റ്റും സസ്‌പെൻസും നിറയ്ക്കാൻ ആവോളം തിരക്കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. അത് കണ്ട് ത്രില്ലടിച്ചിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകർ തന്നെയാണ്.

കൊവിഡ് കാലത്തിന് ശേഷം ആഘോഷിക്കാനാണ് ആറാട്ടെന്നാണ് ലാലും അണിയറ പ്രവർത്തകരും അവകാശപ്പെട്ടത്. എന്നാൽ, ആ ആഘോഷം എത്രത്തോളം ആരാധകർ ഒഴികെയുള്ളവർക്ക് ദഹിച്ചിട്ടുണ്ട് എന്നത് മില്യൺ ഡോളർ ചോദ്യമാണ്. കട്ട ലാൽ ഫാൻസിന് കയ്യടിച്ച് ആർപ്പു വിളിച്ച് തീയറ്റർ എക്‌സ്പീരിയൻസ് നൽകാൻ സിനിമയ്ക്കു സാധിച്ചിട്ടുണ്ട്. എന്നാൽ, ഇതിനു മുകളിൽ പറക്കാനും, നൂറു കോടി വാരാനും കുടുംബ പ്രേക്ഷകർ സിനിമയെ ഏറ്റെടുക്കേണ്ടി വരും. അത് എന്താകുമെന്നാണ് കണ്ടെത്തേണ്ടത്.

എഡിറ്റിംങും സാങ്കേതിക വിദ്യയും അടക്കം പഠിച്ച ശേഷം മാത്രമേ സിനിമയെ വിമർശിക്കാവൂ എന്ന കണ്ടെത്തലുമായി ആറാട്ടിനിറങ്ങും മുൻപ് ലാലിറങ്ങിയതാണ് ആദ്യം സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. പഴയ ഹിറ്റ് ഡയലോഗുകൾ കുത്തിത്തിരുകിയിറങ്ങിയാൽ സിനിമ മാസാകും എന്ന ധാരണ എന്ന് ഇനി ഈ താരരാജാക്കന്മാർ തിരുത്തുമെന്നാണ് സാധാരണ പ്രേക്ഷകർ ചോദിക്കുന്നത്. ക്ലാസും വേണം മാസും വേണം, പക്ഷേ പഴയ ഒരിക്കലും മറക്കാത്ത സിനിമകളുടെ ഡയലോഗുകൾ കുത്തി നിറച്ചാൽ പടം ഹിറ്റാകുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു.

Hot Topics

Related Articles