ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് അറസ്റ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി ഇസ്രായേല്‍. അപ്പീല്‍ തീർപ്പാകുന്നതുവരെ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരായ അറസ്റ്റ് വാറണ്ട് താല്‍ക്കാലികമായി സസ്പെൻഡ് ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ യുദ്ധത്തില്‍ യുദ്ധക്കുറ്റം ആരോപിച്ചാണ് നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ ലോക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഹമാസിൻ്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും സമാനമായ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്രായേല്‍അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അധികാരപരിധിയെയും അറസ്റ്റ് വാറൻ്റുകളുടെ നിയമസാധുതയെയും ചോദ്യം ചെയ്യുമെന്നും ഹർജി തള്ളിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേലിനെതിരെ എത്രമാത്രം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ലോകത്തിന് ബോധ്യപ്പെടുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.