എഫ് എ കപ്പ് ക്വാർട്ടറിലേയ്ക്ക് മുന്നേറി ആസ്റ്റൺ വില്ല : കാർഡിഫ് സിറ്റിയ്ക്ക് എതിരെ വമ്പൻ വിജയം

ലണ്ടൻ : മാർക്കോ അസെൻസിയോ രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ ആസ്റ്റണ്‍ വില്ല കാർഡിഫ് സിറ്റിക്കെതിരെ 2-0 ന് ജയിച്ചു.2015ന് ശേഷം അവർ ആദ്യമായി എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പിഎസ്ജിയില്‍ നിന്ന് ലോണില്‍ കളിക്കുന്ന സ്പാനിഷ് ഫോർവേഡ് വില്ലയ്ക്കുവേണ്ടി ആറ് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടി കഴിഞ്ഞു. 68-ാം മിനിറ്റില്‍ മാർകസ് റാഷ്‌ഫോർഡിന്റെ അസിസ്റ്റില്‍ നിന്നാണ് അസെൻസിയോയെ ആദ്യ ഗോള്‍ നേടിയത്‌. 80-ാം മിനിറ്റില്‍ അസൻസിയോ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

Advertisements

Hot Topics

Related Articles