ലണ്ടൻ: ആദ്യ പകുതിയിൽ ലെസ്റ്ററിന് പ്രതീക്ഷ നൽകിയ ശേഷം രണ്ടാം പകുതിയിൽ വിജയിച്ച് കയറിയ ആഴ്സണൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 24 കളികളിൽ നിന്നും 57 പോയിന്റ് നേടിയ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി ബോൺസ്മൗത്തിനെ തകർത്തതോടെ രണ്ട് പോയിന്റിന്റെ ലീഡിൽ ഒന്നാം സ്ഥാനത്ത് ഇരുപ്പുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള സിറ്റിയ്ക്ക് 25 കളികളിൽ നിന്ന് 55 പോയിന്റാണ് ഉള്ളത്.
ലെസ്റ്ററിന്റെ സ്വന്തം മൈതാനത്ത് വിരുന്നുകാരായണ് ആഴ്സണൽ എത്തിയത്. എന്നാൽ, വിരുന്നിനെത്തിയതിന്റെ മയം പക്ഷേ, പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരുടെ കളിയിൽ ഉണ്ടായിരുന്നില്ല. ആക്രമിച്ച് കളിച്ച ആഴ്സണൽ ഏതു നിമിഷവും ഗോൾ നേടാനുള്ള വ്യഗ്രതയാണ് കാട്ടിയത്. എന്നാൽ, ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു. രണ്ടാം പകുതിയുടെ ആദ്യം 46 ആം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ഗോളിലൂടെ ആഴ്സണൽ വിജയിച്ച് കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല എവർട്ടണിനെ തകർത്തു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു എവർട്ടണിന്റെ തോൽവി. 63 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ഒലീ വാക്കിൻസും, 81 ആം മിനിറ്റിൽ എമിലിയാനോയുമാണ് ഗോൾ നേടിയത്. ലീഡ്സ് എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണിനെ തോൽപ്പിച്ചു. ജൂനിയർ ഫിപ്രോയാണ് 77 ആം മിനിറ്റിൽ ലീഡ്സിന്റെ വിജയ ഗോൾ നേടിയത്.
ശനിയാഴ്ച നടന്ന മത്സരത്തിൽ വലിയ വിജയമാണ് വെസ്റ്റ് ഹാം നേടിയത്. എതിരില്ലാത്ത നാലു ഗോളിനാണ് വെസ്റ്റ് ഹാം നോട്ടിംങ് ഹാമിനെ തകർത്തത്. ഡാനി ഇഗ്നിന്റെ ഡബിളും, റൈസിന്റെയും ആന്റോണിയോയുടെയും ഗോളുകളുമാണ് വിജയം നൽകിയത്. ഫുൾഹാമും വോൾവെർ ഹാംപ്ടൺ വാണ്ടറേഴ്സും ഓരോ ഗോൾ വീതം നേടി സമനില.യിൽ പിരിഞ്ഞു.