ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി മുൻ നിര ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും. സിറ്റി ബ്രിങ്്ടൺ ആന്റ് ഹോവ് ആൽബിയോണിനോട് തോൽവി ഏറ്റുവാങ്ങിയപ്പോൾ, ആഴ്‌സണൽ ലിവർപൂളിനോടാണ് തോറ്റത്. 34 ആം മിനിറ്റിൽ ഹാളണ്ടിലൂടെ മുന്നിലെത്തിയിട്ടും സിറ്റിയ്ക്ക് വിജയം എത്തിപ്പിടിക്കാനായില്ല. 67 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ മിൽനർ ബ്രിങ്ടണ്ണിനെ ഒപ്പം എത്തിച്ചു. 89 ആം മിനിറ്റിൽ ഗ്രൗണ്ടനേടിയ ഗോളിലൂടെ ബ്രിങ്ടൗൺ സിറ്റിയെ വീഴ്ത്തി.






ആഴ്‌സണലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്. 83 ആം മിനിറ്റിൽ സബോസിലായി ആഴ്‌സണലിനെതിരെ ലിവർപൂളിന്റെ വിജയഗോൾ നേടി. നോട്ടിംങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വെസ്റ്റ് ഹാം തീർത്തത്. 84 ആം മിനിറ്റിൽ ബോറോവൻ തുടങ്ങി വച്ച ഗോൾ വേട്ട 88 ആം മിനിറ്റിലെ പെനാലിറ്റിയിലൂടെ പക്വേറ്റയും, ഇൻജ്വറി ടൈമിലെ ഗോളിലൂടെ വിൽസണും പൂർത്തിയാക്കി.