ലണ്ടൻ: പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണൽ സമനിലക്കുരുക്കിൽ കുടുങ്ങിയെങ്കിലും ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. 31 കളികളിൽ നിന്നും 74 പോയിന്റ് നേടിയ ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമ്പോൾ, ഒരു കളി കുറച്ചു കളിഞ്ഞ സിറ്റി നാലു പോയിന്റ് അകലെ 70 ൽ നിൽക്കുന്നു. അടുത്ത കളി സിറ്റി വിജയിച്ചാൽ പോയിന്റ് വ്യത്യാസം ഒന്നായി കുറയ്ക്കാം. ഇത് സിറ്റിയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ പ്രതീക്ഷ നൽകുന്നു.
ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ വെസ്റ്റ് ഹാം യുണൈറ്റഡാണ് സമനിലയിൽ കുടുക്കിയത്. ഏഴാം മിനിറ്റിൽ ബ്രസീലിയൻ താരം ഗബ്രിയേൽ ജിസ്യൂസ് ആഴ്‌സണലിനായി വല കുലുക്കി. പത്താം മിനിറ്റിൽ മാർട്ടിൻ ഡെഗ്രാഡ് ആഴ്‌സണലിന്റെ ലീഡ് ഉയർത്തി. 33 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ സയിദ് ബെന്റാഹ്മ ആഴ്‌സണലിനെ ആദ്യം ഞെട്ടിച്ചു. പിന്നാലെ, ജെറാദ് ബൗവൻ 54 ആം മിനിറ്റിൽ ആഴ്‌സണലിനെ രണ്ടാം തവണയും വിറപ്പിച്ചു. ഇതോടെ ആഴ്‌സണൽ സമനിലയുമായി മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എതിരില്ലാത്ത രണ്ടു ഗോളിന് നോട്ടിംങ് ഹാം ഫോസ്റ്ററിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തു വിട്ടത്. 32 ആം മിനിറ്റിൽ ആന്റണിയും, 76 ആം മിനിറ്റിൽ ഡിയഗോ ഡാലറ്റുമാണ് ആഴ്‌സണലിനായി ഗോൾ നേടിയത്.