തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികള്‍ക്കുള്ള ട്രോഫി വിതരണം മന്ത്രി വി. ശിവൻകുട്ടി എസ്. എം. വി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേർക്കാണ് ട്രോഫികള്‍ നല്‍കുന്നത്. ഇതോടൊപ്പം പ്രശസ്തി പത്രവും നല്‍കും. മത്‌സരങ്ങളില്‍ പങ്കെടുത്തവർക്ക് പ്രോത്‌സാഹന സമ്മാനങ്ങളുമുണ്ട്.
ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ ഓവറോള്‍ ട്രോഫിയും ജില്ലാതല വിജയികള്‍ക്കുള്ള ട്രോഫികളും നല്‍കും. ചൂരല്‍മലയിലെ മത്സരാര്‍ത്ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക സമ്മാനവുമുണ്ട്.
അതേസമയം, സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കുകയാണ്. പോയിനന്‍റ് പട്ടികയില്‍ നിന്ന് മാറാതെ നിലവിലെ ചാമ്ബ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങള്‍ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത.