കലാസംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു : മരിച്ചത് രാജാവിന്റെ മകൻ അടക്കം നിരവധി സിനിമകളുടെ ആര്‍ട് ഡയറക്ടര്‍ 

കൊച്ചി : പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു.10 ദിവസം മുൻപ് തിരുവനന്തപുരത്തുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം. രാജാവിന്റെ മകൻ, മനു അങ്കിള്‍, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, പാര്‍വ്വതീപരിണയം, റണ്‍ബേബി റണ്‍ അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്. ഐ എഫ് എഫ് കെ അടക്കമുള്ള ചലച്ചിത്ര മേളകളുടെ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്‍ സ്ഥാപക നേതാവാണ്. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെ മകനാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.