ആര്‍ത്തുങ്കല്‍ പെരുന്നാള്‍ :സൂര്യകാന്തിപ്പൂക്കളുടെ പ്രദര്‍ശനത്തിന് തുടക്കം

ആലപ്പുഴ: അർത്തുങ്കൽ ബസിലിക്കയിലെ പെരുന്നാളിനോടനുബന്ധിച്ച് ചേർത്തല തെക്ക് പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഒരുക്കിയ സൂര്യകാന്തിപ്പൂക്കളുടെ പ്രദർശനം ആരംഭിച്ചു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിന്റെ ഹരിതതീരം പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

Advertisements

ബസിലിക്കയുടെ മുന്നിൽ തെക്കുവശത്തായിട്ടാണ് സൂര്യകാന്തിത്തോട്ടം സജ്ജമാക്കിയിട്ടുള്ളത്. നാടൻ പച്ചക്കറികളുടെയും പച്ചക്കറിത്തൈകളുടെയും വിത്തുകളുടെയും വിപണനവും ഇതോടൊപ്പം നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അർത്തുങ്കൽ കോഴിപ്പറമ്പിൽ ജോൺ, കർഷകൻ സുജിത്ത് സ്വാമിനികർത്തിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ ഉദ്ഘാടനം ചെയ്തു. അർത്തുങ്കൽ ബസിലിക്ക റെക്ടർ സ്റ്റീഫൻ ജെ. പുന്നയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിനോദ് മാർട്ടിൻ, പഞ്ചായത്ത് അംഗം ഡൈനി ഫ്രാൻസിസ്, കൃഷി അസിസ്റ്റന്റ് കെ.എം. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles