അരുവിക്കുഴി മാടിവിളിക്കുന്നു ; സഞ്ചാരികളെ ഇതിലേ ഇതിലേ… ; വിനോദ സഞ്ചാരികൾക്ക് കുളിരേകി അരുവിക്കുഴി വീണ്ടുമുണർന്നു ; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം : അരുവിക്കുഴി വീണ്ടും മാടി വിളിക്കുകയാണ് സഞ്ചാരികളെ ഇതിലേ ഇതിലേ… വേനലിന്റെ വരണ്ട നാളുകൾ അവസാനിച്ച് മഴ വീണ്ടും സജീവമായതോടെ അരുവിക്കുഴി വീണ്ടുമുണർന്നു. ശക്തമായി കുത്തിയൊഴുകി ആർത്തലച്ചെത്തുകയാണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കുഴിയിലെ വെള്ളച്ചാട്ടം.

Advertisements

പാറക്കെട്ടുകളിൽ കുത്തിയുയരുന്ന വെള്ളം സഞ്ചാരികളുടെ മനം കുളിർപ്പിക്കും. നൂറടിയിലേറെ ഉയരത്തിൽ നിന്ന് തുള്ളിയമർന്നിറങ്ങുന്ന വെള്ളച്ചാട്ടമാണ് അരുവിക്കുഴിയുടെ പ്രധാന അഴക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടം. പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലി അരി കഴുകിയപ്പോൾ ഉണ്ടായ കുഴിയാണ് അരുവിക്കുഴി എന്നതാണ് നിലനിൽക്കുന്ന ഐതിഹ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബര്‍ തോട്ടങ്ങളെ വകഞ്ഞുമാറ്റി മഴക്കാലത്ത് അരുവിക്കുഴി സജീവമാകും.
വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് താഴെ വരെ എത്താവുന്ന പടികള്‍, ഇരിപ്പിടങ്ങള്‍, കോണ്‍ക്രീറ്റ് ഹട്ടുകള്‍, വെള്ളച്ചാട്ടത്തിന് താഴെ തോടിന് കുറുകെയുള്ള പാലം തുടങ്ങിയ സൗകര്യങ്ങളും അരുവിക്കുഴിയെ വ്യത്യസ്തമാക്കുന്നു. വെള്ളച്ചാട്ടത്തിനു താഴെയായി പരന്നൊഴുകുന്ന വെള്ളവും പാറക്കെട്ടുകളും ഉള്ളതിനാൽ സഞ്ചാരികൾക്ക് ഭയമില്ലാതെ വെള്ളത്തിലിറങ്ങുന്നതിനും കഴിയും.

,സീസൺ ആയതോടെ അവധി ദിവസങ്ങളിൽ 500 നും 600 നുമിടയിൽ വിനോദ സഞ്ചാരികൾ ഇവിടെയെത്താറുണ്ടെന്ന് അധികൃതർ പറയുന്നു. 26 രൂപയാണ് ടിക്കറ്റ് നിരക്ക്. വയോജനങ്ങൾക്ക് സർക്കാരിന്റെ ടൂറിസം പദ്ധതി പ്രകാരം 50 ശതമാനം ഇളവോടെ 13 രൂപയാണ് നിരക്ക് 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് സൗജന്യമാണ്.

Hot Topics

Related Articles