ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി; ജാമ്യം അനുവദിച്ചത് 25 ദിവസത്തെ കസ്റ്റഡിക്ക് ശേഷം

മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ട് പ്രതികളായ അബ്ബാസ് മര്‍ച്ചന്റിനും മുണ്‍മുണ്‍ ധമേച്ചയ്ക്കും ആര്യനൊപ്പം കോടതി ജാമ്യം അനുവദിച്ചു. 25 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്.

Advertisements

ലഹരി മരുന്ന് കേസില്‍ ആര്യന്‍ഖാനെ കരുവാക്കി ഷാറൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ എന്‍.സി.ബി സോണല്‍ ഡിറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ മുംബൈ പൊലീസിന്റെ അന്വേഷണം. അന്വേഷണത്തിനെതിരെ വാങ്കഡെ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ഇതിനിടെ കിരണ്‍ ഗോസാവിയെ 2018ലെ തട്ടിപ്പ് കേസില്‍ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.ആര്യന്‍ ഖാന്‍ പ്രതിയായ ലഹരി മരുന്ന് കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സാക്ഷിയാണ് സ്വതന്ത്ര കുറ്റാന്വേഷകനായ കിരണ്‍ ഗോസാവി.

Hot Topics

Related Articles