മുംബൈ: ആര്‍തര്‍ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് ആര്യന് ഖാന് സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയതായി ജയില്‍ അധികൃതര്‍. ജയില്‍ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യന് അവര്‍ക്ക് തന്നാലാകുന്ന സാമ്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നു.
Advertisements
മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന് ഖാനെ ആര്‍തര്‍ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആര്യന് കേസില്‍ ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബര്‍ 2 നാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന് ഖാന്, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേര് അറസ്റ്റിലായി.