മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു

ഭോപ്പാൽ : മുതിർന്ന കോണ്‍ഗ്രസ് നേതാവും യുപി മുൻ ഗവർണറുമായ അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. അന്ത്യകർമ്മങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലും ഗവർണറായി അദ്ദേഹം സേവനമനുഷ്ഠുച്ചിരുന്നു. 1972-ല്‍ മധ്യപ്രദേശിലെ സെഹോറില്‍നിന്നും നിയമസഭാംഗമായി.
1984-ല്‍ ലോക്സഭയിലുമെത്തി.

Advertisements

Hot Topics

Related Articles