ആശ വർക്കർമാർക്ക് വനിതാ കോൺഗ്രസ് ഐക്യദാർഢ്യം അർപ്പിച്ചു

കോട്ടയം: ഒരു മാസത്തിലേറെയായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും സമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരളാ വനിതാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കോട്ടയത്ത് മാർച്ചും ധർണയും നടത്തി.

Advertisements

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി ആശാവർക്കർ മാരുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്ന് വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് കാലത്തും പ്രളയകാലത്തും ഒട്ടേറെ ത്യാഗം സഹിച്ചാണ് ആശ മാർ പ്രവർത്തനം നടത്തിയത്. തികച്ചും ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി തികച്ചും ജനാധിപത്യപരമായി നടത്തുന്ന സമരത്തെ പ്രതികാര മനോഭാവത്തോടെ കാണാതെ സംസ്ഥാന സർക്കാർ പ്രവർത്തിക്കണമെന്നും ഷീലാ സ്റ്റീഫൻ ആവശ്യപ്പെട്ടു.
തങ്കമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഡോ. റോസമ്മ സോണി, മേരി സെബാസ്റ്റ്യൻ, ഡോ.മേഴ്സി ജോൺ മൂലക്കാട്ട്, മറിയാമ്മ ജോസഫ്, ഷൈനി സജി, സുജലോനപ്പൻ, ഗീതാ സുകുനാഥ്, ബീനാ റസാഖ്,പ്രീതി ഏപ്രഹാം, ജാൻസി മാത്യു, മേഴ്സി ദേവസ്യാ, ഷേർലി അഗസ്റ്റിൻ, ബിൻസി മാർട്ടിൻ, ലാൻസി പി. ഏബ്രഹാം,ടിസ്സി ജോബ്, ടിൻ്റു ഷിജോ, ഗ്ലോറി പൗലോസ്, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles