സ്പോർട്സ് ഡെസ്ക്ക് : മഴ കളിച്ച ആഷസ് ടെസ്റ്റിലെ അവസാന ദിനത്തില്‍ ഇഗ്ലണ്ടിന് തിരിച്ചടി. മൂന്നാം ടെസ്റ്റ് സമനിലയാതോടെയാണ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയത്.അഞ്ചാം ദിനത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി തുടരാൻ കഴിയാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്..നേരത്തെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 592 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. .ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാൻ 61 റണ്‍സ് വേണ്ടിയിരിക്കെയാണ് മഴ ഒസീസിന്റെ രക്ഷകനായെത്തിയത് .
പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസ്ട്രേലിയ. ഒരു മത്സരം കൂടി ശേഷിക്കെ. അടുത്ത മത്സരം ജയിച്ചാല്‍ പോലും പരമ്പരയില്‍ ഓസ്‌ട്രേലിയയെ മറികടക്കാൻ ഇഗ്ലണ്ടിന് സാധിക്കില്ല.നാലാം ദിനം തുടക്കത്തിലെ തകര്‍ച്ച നേരിട്ട ഓസീസിന് 111 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്റെ ഇന്നിംഗ്സാണ് പൊരുതാവുന്ന സ്കോറിലെത്തിയത്.പിന്നീട് കാലാവസ്ഥയും കഞ്ഞിഞതോടെ ആഷസ് ടെസ്റ്റ് കിരീടം ഒരിക്കല്‍കൂടി കംഗാരുക്കള്‍ക്ക് സ്വന്തമാക്കി. മാര്‍നസ് ലബുഷെയ്ന്റെ ഇന്നിംഗ്സാണ് ഒസീസിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായത്.പത്ത് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ലബുഷൈന്റെ ഇന്നിംഗ്സ് സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്നൊപ്പം മിച്ചല്‍ മാര്‍ഷ് നടത്തിയ പ്രതിരോധം മാത്രമായിരുന്നു മഴയ്‌ക്കൊപ്പം നാലാംദിനം ഓസീസിന് പ്രതീക്ഷയായുണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലബുഷെയ്ന്‍ പുറത്തായ ശേഷം 107 പന്തില്‍ 31* റണ്‍സുമായി മിച്ചല്‍ മാര്‍ഷും 15 പന്തില്‍ 3* റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കേ മഴയെത്തിയതോടെ നാലാംദിനം കളി 5 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇഗ്ലണ്ടിനായ് മാര്‍ക്ക് വുഡ് 27 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.പരമ്ബരയില്‍ ഇനി ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ ആഷസ് ടെസ്റ്റ് പരമ്ബരയില്‍ 35 -ാം കിരീട നേട്ടത്തിനാണ് ആൻഡ്രൂ മക്ക്ഡോണാള്‍ഡും സംഘവും ഒരുങ്ങുന്നത്