മെല്‍ബണ്‍: മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് നാണം കെട്ട തോൽവി. ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ.ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്കോട്ട് ബോലാന്റിന്റെ മികവിലാണ് ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഓസീസ് ചാരമാക്കിയത്. ഒരു ഇന്നിങ്സിനും 14 റണ്‍സിനുമാണ് ഓസീസ് ജയം. അഞ്ച് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയയെ 3-0ന് മുന്നിലാണിപ്പോൾ. ശേഷിക്കുന്ന 2 മത്സരങ്ങളും വിജയിച്ചാലും ഇംഗ്ലണ്ടിന് കപ്പുയർത്താനാവില്ല.
ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 185 റണ്‍സിന് പുറത്തായപ്പോള്‍ ഓസീസ് 267 റണ്‍സെടുത്തു. ആദ്യ ഇന്നിങ്സില്‍ 82 റണ്‍സ് ലീഡ് നേടിയ ഓസ്ട്രേലിയ എതിരാളികളെ രണ്ടാമത്തെ ഇന്നിങ്സില്‍ 68 റണ്‍സിന് ചുരുട്ടിക്കെട്ടി. ബോക്സിങ് ഡേ ടെസ്റ്റില്‍ മൂന്നാം ദിനത്തില്‍ ലഞ്ചിന് മുൻപേ തന്നെ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ച് ഓസീസ് വിജയം തങ്ങളുടേതാക്കി. ബൊലാന്‍ഡ് വെറും 21 പന്തില്‍ നിന്നാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ബൊലാന്‍ഡ് മുല്ലാഗ് മെഡല്‍ നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് സ്കോർ 68 ൽ ഒതുങ്ങി. 1936 ന് ശേഷം ഓസ്ട്രേലിയന്‍ മണ്ണിലെ ഏറ്റവും കുറഞ്ഞ ആഷസ് സ്കോറും, 1904ന് ശേഷം ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ സ്കോറുമാണിത്. പരമ്പര 3-0ന് സ്വന്തമാക്കിയ കംഗാരുക്കള്‍ അടുത്ത രണ്ട് ടെസ്റ്റുകള്‍ കൂടി നേടി 5-0ന് പരമ്പരയിൽ സമ്പൂർണ്ണ വിജയം നേടുമോയെന്ന് ഉറ്റു നേക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.