മെല്‍ബണ്‍: ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ കോവിഡ് ഭീതി. മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട് കുടുംബാംഗങ്ങള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.മൂന്നാം ടെസ്റ്റിനായി ടീം ഹോട്ടലില്‍ നിന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോകുന്നതിന് മുൻപ് ഇംഗ്ലണ്ട് ടീമിലെ എല്ലാവര്ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തുകയായിരുന്നു.
കോവിഡ് പോസിറ്റീവ് ആയവര്‍ നിലവില്‍ ഐസൊലേഷനിലാണ്. ടീമിലെ മറ്റംഗങ്ങളെ വീണ്ടും ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. പിസിആര്‍ ടെസ്റ്റും നടത്തിയിട്ടുണ്ട്. അതിന്റെ ഫലം ഇന്ന് ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെസ്റ്റിന്റെ ഓസ്ട്രേലിയന്‍ സംപ്രേഷകരായ സെവന് നെറ്റ്വര്‍ക്കിന്റെ ഒരു സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അവസാന നിമിഷം സെവന് നെറ്റ്വര്‍ക്ക് കമന്റേറ്ററെ മാറ്റിയിട്ടുണ്ട്.