ബിർമ്മിംങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ നിർണ്ണായകമായ 280 റണ്ണിന്റെ ലീഡെടുത്ത് ഇംഗ്ലണ്ട്. ഒരു ദിവനത്തിലേറെ ബാക്കി നിൽക്കെ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ഓസീസിന് 280 റൺ വേണം. അത്യന്തം ആവേശകരമായ മത്സരത്തിലേയ്ക്കാണ് പരമ്പര മുന്നേറുന്നത്. ആദ്യ ഇന്നിംങ്‌സിൽ ആദ്യ ദിനം തന്നെ എട്ട് വിക്കറ്റ് നഷ്ടമാക്കി 393 റണ്ണെടുത്ത ഇംഗ്ലണ്ടിന്റെ ബാസ് ബോളിനോട് പിടിച്ചു നിൽക്കാൻ ഓസീസിന് ആയിരുന്നില്ല. ഇംഗ്ലീഷ് സ്‌കോറിന് ഏഴു റൺ പിന്നിലായാണ് ഓസീസ് കളി അവസാനിപ്പിച്ചത്.
ആദ്യ ഇന്നിംങ്‌സിന് വിപരീതമായി പയ്യെ തുടങ്ങിയ ഇംഗ്ലണ്ടിന് പക്ഷേ, 27 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. സ്‌കോർ 28 ൽ നിൽക്കെ മൂന്നാം ദിനം മഴ മൂലം കളി മുടങ്ങിയിരുന്നു. ഇതിന് ശേഷം ഇന്ന് കളി പുനാരംഭിച്ചപ്പോൾ ആക്രമണം തന്നെയാണ് ഇംഗ്ലണ്ട് അഴിച്ചു വിട്ടത്. ഒലി പോപ്പ് (14), ജോ റൂട്ട് (46), ബ്രൂക്ക് (46), ബെൻ സ്‌റ്റോക്ക്‌സ് (43), ബ്രയ്‌സ്‌റ്റോ (20) എന്നിവർ അടക്കമുള്ളവർ ഏക ദിന ശൈലിയിൽ തന്നെ ബാറ്റ് വീശി. ഒരാളൊഴികെ ഇംഗ്ലീഷ് നിരയിൽ എല്ലാവരും രണ്ടക്കം കടക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഇന്നിംങ്‌സിൽ 66 ഓവറിലാണ് ഇംഗ്ലണ്ട് 273 റണ്ണെടുത്ത് പുറത്തായത്. പാറ്റ് കമ്മിൻസും നഥാൻ ലയോണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹെയ്‌സൽ വുഡും, ബോളണ്ടും ഓരോ വിക്കറ്റ് പങ്കിട്ടു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടം കൂടാതെ 12 റണ്ണെടുത്തിട്ടുണ്ട്. ആക്രമിച്ചു കളിക്കുന്ന ഉസ്മാൻ ഖവാജയും, ഡേവിഡ് വാർണറുമാണ് ക്രീസിൽ.