ഡൽഹി : ലോകകപ്പ് ക്രിക്കറ്റ്; വിജയവഴിയിൽ ഓസ്ട്രേലിയ. ശ്രീലങ്കയെ തോല്പിച്ചത് 5 വിക്കറ്റിന്. സ്കോർ – ശ്രീലങ്ക 209 (43.3). ഓസ്ട്രേലിയ 215/5 (35.2). 210 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടരെ വാർണറേയും 11(6), സ്റ്റീവ് സ്മിത്തിനേയും 0(5) നഷ്ടപ്പെട്ടത് മാത്രമായിരുന്നു ഏക തിരിച്ചടി. ദിൽഷൻ മധുശങ്കയുടെ ഒരോവറിലാണ് രണ്ട് പേരും പവലിയനിൽ മടങ്ങിയെത്തിയത്.
സ്കോർ 81 ൽ എത്തിയപ്പോൾ മിച്ചൽ മാർഷ് 52 (51) റണ്ണൗട്ടായെങ്കിലും തുടർന്ന് വന്ന ജോഷ് ഇംഗ്ലിസ് – ലബുഷെയ്നൊപ്പം ചേർന്ന് സ്കോർ ഉയർത്തി. ജയത്തിലേക്ക് 52 റൺസ് വേണ്ടിയിരിക്കെ മധുശങ്ക ലബുഷെയ്നെ 40 (60) വീഴ്ത്തി. തുടർന്നെത്തിയ ഗ്ലെൻ മാക്സ് വെൽ, ഇംഗ്ലിസിനൊപ്പം ചേർന്ന് ഓസീസിനെ ജയത്തിലേക്ക് നയിച്ചെങ്കിലും സ്കോര്‍ 192 ല്‍ നില്ക്കേ വെല്ലാലഗെ ഇംഗ്ലിസിനെ 58(59)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുറത്താക്കി.
തുടര്‍ന്ന് ഗളെന്‍ മാക്സ് വെല്‍ 31(21)*, മാര്‍ക്കസ് സ്റ്റോയ്നിസ് 20(10)* കൂട്ടുകെട്ട് ബൗണ്ടറികളിലൂടെ മുൻ ലോക ചാമ്പ്യന്മാർക്ക് ഈ ലോകകപ്പിലെ ആദ്യ ജയം നേടിക്കൊടുത്തു. ശ്രീലങ്കയുടേതാവട്ടെ തുടർച്ചയായ മൂന്നാം തോൽവിയും. നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരത്തെടുത്ത ലങ്കയ്ക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ഓപ്പണർമാരായ പാത്തും നിസങ്കയും, കുശാൽ പെരേരയും നല്കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 125 റൺസാണ് സഖ്യം അടിച്ചെടുത്തത്. 17.4 ഓവറിൽ ലങ്ക നൂറ് കടന്നു. 82 പന്തിൽ 78 റൺസെടുത്ത കുശാൽ പെരേരയാണ് ടോപ്പ് സ്കോറർ. പാത്തും നിസങ്ക 61 റൺസുമെടുത്തു.
ഇരുവരേയും ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൺസ് പുറത്താക്കിയതോടെ ശ്രീലങ്കയുടെ തകർച്ചയും തുടങ്ങി. 157 ന് ഒന്ന് എന്ന നിലയിൽ നിന്നും 52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന വിക്കറ്റുകൾ ഓസീസ് എറിഞ്ഞിട്ടു. 43.3 ഓവറിലാണ് ഓസീസ് ലങ്കയുടെ കഥ കഴിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ലങ്കയെ തകർത്തത്. മിച്ചൽ സ്റ്റാർക്കും, പാറ്റ് കമ്മിൺസും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒരറ്റത്ത് പിടിച്ചു നിന്ന ചരിത് അസലങ്കയാണ് 25 (39) സ്കോർ 200 കടത്തിയത്. ഏഴ് ലങ്കൻ ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല.