ടെക്‌സസിലെ പരമോന്നത അക്കാദമിക് ബഹുമതി ഇന്ത്യൻ വംശജൻ അശോക് വീരരാഘവന്

ടെക്സസ് : ടെക്സസിലെ ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതിക്ക് അർഹനായി ഇന്ത്യൻ വംശജനായ എഞ്ചിനീയർ. കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസറുമായ അശോക് വീരരാഘവനാണ് എൻജിനീയറിങ്ങിലെ എഡിത്ത് ആൻഡ് പീറ്റർ ഒ’ഡൊണല്‍ അവാർഡിന് അർഹനായത്. ചെന്നൈ സ്വദേശിയാണ് അശോക് വീരരാഘവൻ. റൈസ് യൂണിവേഴ്സിറ്റി, ജോർജ്ജ് ആർ ബ്രൗണ്‍ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ഇലക്‌ട്രിക്കല്‍, കമ്പ്യൂട്ടർ എഞ്ചിനീയറിങ് പ്രൊഫസറായി ജോലി ചെയ്തുവരുകയാണ് അശോക് വീരരാഘവൻ. ഇമേജിങ് സാങ്കേതികതയുമായി ബന്ധപ്പെട്ട വിപ്ലവകരമായ കണ്ടെത്തലുകള്‍ക്കാണ് ബഹുമതി ലഭിച്ചത്.

Advertisements

ഈ പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും റൈസ് യൂണിവേഴ്സിറ്റി, കമ്ബ്യൂട്ടേഷണല്‍ ഇമേജിങ് ലാബിലെ നിരവധി വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും കഴിഞ്ഞ ദശകത്തില്‍ നടത്തിയ നൂതന ഗവേഷണത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വാർത്ത ഏജൻയിയോട് പ്രതികരിച്ചു. സംസ്ഥാനത്തെ വളർന്നുവരുന്ന ഗവേഷകർക്ക് ടെക്സസ് അക്കാദമി ഓഫ് മെഡിസിൻ, എഞ്ചിനീയറിങ്, സയൻസ് ആൻഡ് ടെക്നോളജി (TAMEST) ആണ് പുരസ്കാരം സമ്മാനിക്കുന്നത്. വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ബയോളജിക്കല്‍ സയൻസ്, ഫിസിക്കല്‍ സയൻസ്, ടെക്നോളജി ഇന്നൊവേഷൻ എന്നീ മേഖലകളില്‍ മികച്ച പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ടെക്സസിലെ ഗവേഷകർക്ക് വർഷംതോറും അവാർഡ് നല്‍കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.