കൊച്ചി : സംഗീത സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങി നടന്‍ അശോകന്‍. ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന ‘മനസ്’ എന്ന ചിത്രത്തിനായിരിക്കും അശോകന്‍ സംഗീതമൊരുക്കുക.45 വര്‍ഷമായി സിനിമയില്‍ സജീവമായ നടന്റെ 185-ാമത്തെ സിനിമയാണ് ‘മനസ്’. ചിത്രത്തില്‍ അഭിനയിക്കാനാണ് ആദ്യം ക്ഷണം ലഭിച്ചിരുന്നത്. പിന്നീട് ബാബുവിന്റെ നിര്‍ഡബന്ധത്തില്‍ സംഗീതം ചെയ്യുകയായിരുന്നുവെന്ന് അശോകന്‍ പറയുന്നു. ശ്രീ കുമാരന്‍ തമ്പിയുടെ വരികള്‍ക്കാണ് അദ്ദേഹം സംഗീതമൊരുക്കുന്നത്. ഗാനം ആലപിക്കുന്നത് പി ജയചിന്ദ്രനാണ്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് സംഗീതപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് അശോകന്‍. പഠനകാലത്ത് ഗാനമേളകളിലും മറ്റും പാടുന്ന സമയത്താണ് സിനിമയിലേക്ക് എത്തുന്നത്. 1979 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം ‘പെരുവഴിയമ്പല’മാണ് ആദ്യ സിനിമ. പിന്നീട് 1996 ല്‍ റിലീസ് ചെയ്ത ‘പൂനിലാവ്’ എന്ന ചിത്രത്തനു വേണ്ടി ടൈറ്റില്‍ സോങ് പാടിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘നന്‍പല്‍ നേരത്ത് മയക്കം’ എന്ന ചിത്രമാണ് അശോകന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. 30 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രമാണ്. 1991 ല്‍ പുറത്തിറങ്ങിയ ‘അമര’മാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് നന്‍പല്‍ നേരത്ത് മയക്കത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും എസ് ഹരീഷിന്റേതാണ്.