ദില്ലി: കേരളത്തിൻ്റെ റെയില്‍വേ വികസനത്തിന് സംസ്ഥാന സർക്കാരിന്‍റെ സഹകരണം കുറവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭീമമായ തുകയാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത്ത്. എന്നാല്‍ സ്ഥലമേറ്റെടുപ്പില്‍ പുരോഗതിയില്ല. എംപിമാരും ഇക്കാര്യത്തില്‍ ഉണർന്ന് പ്രവർത്തിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ലോക്സഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കേരളത്തിന് കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വേണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ലോബിയുടെ മേധാവിത്തം മറികടക്കാൻ ബംഗലുരു റൂട്ടില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷൻ വികസനം സംബന്ധിച്ചിട്ടുള്ള പദ്ധതികള്‍ക്കുള്ള അന്തിമ അംഗീകാരം റെയില്‍വേ ബോർഡിന്റെ ഭാഗത്തുനിന്നും ലഭ്യമായിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. അമൃതഭാരത് പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങള്‍ക്കായി ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനെ തെരഞ്ഞെടുത്തിരുന്നെങ്കിലും വികസന പ്രവർത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ മറുപടി നല്‍കി.