കാള സ്‌കൂട്ടറില്‍ ഇടിച്ച് മറിഞ്ഞ് എഎസ്‌ഐ മരിച്ചു; സ്‌കൂട്ടറില്‍ മയിലിടിച്ച് നവവരന്‍ മരിച്ച സംഭവത്തിന് പിന്നാലെ അടുത്ത ദുരന്തത്തിന് സാക്ഷിയായി തൃശ്ശൂര്‍

തൃശൂര്‍: തൃശൂരില്‍ കാള സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എഎസ്‌ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്‌ഐ കെ എ ജോണ്‍സണ്‍ ആണ് മരിച്ചത്. കുറ്റൂര്‍ സ്വദേശിയായ ജോണ്‍സണ് 48 വയസ്സായിരുന്നു. ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോവിലകത്തും പാടം എല്‍ഐസി ഓഫീസിന് മുന്നില്‍ വച്ച് ജോണ്‍സണ്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാള ഇടിക്കുകയായിരുന്നു.കാള ഇടിച്ചതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡില്‍ വീണ ജോണ്‍സണെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ജോണ്‍സണ്‍ നേരത്തേ പേരാംമഗലം സ്റ്റേഷനിലായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ജോണ്‍സണ്‍ മണ്ണുത്തി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ആന്റണിയാണ് അച്ഛന്‍, അമ്മ: ശോശന്നം, ഭാര്യ ജിന്‍സി അധ്യാപികയാണ്, വിദ്യാര്‍ത്ഥികളായ ജിസ്മി, ജോവല്‍ എന്നിവര്‍ മക്കളാണ്.

Advertisements

റോഡിനു കുറുകെ താഴ്ന്നുപറന്ന മയിലിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പ്രമോഷ് എന്ന യുവാവ് മരിച്ചത് ആഗസ്റ്റ് 17നായിരുന്നു. അയ്യന്തോള്‍ പുഴയ്ക്കല്‍ റോഡില്‍ പഞ്ചിക്കലിലായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ബാങ്കില്‍ റവന്യു റിക്കവറി വിഭാഗം ജീവനക്കാരനായിരുന്നു പ്രമോഷ്.

Hot Topics

Related Articles