ദുബായ്: ഏഷ്യാകപ്പിലെ പാകിസ്താനുമായുള്ള തോൽവി ഇന്ത്യയുടെ ഫൈനൽ സാദ്ധ്യത ഇല്ലാതാക്കുന്നില്ല. ആരാധകർ കാത്തിരുന്നപോലെ ഇന്ത്യ-പാക് ഫൈനൽ നടന്നാലും അത്ഭുതപ്പെടാനില്ല. ഇന്ത്യ ശ്രീലങ്ക പോരാട്ടവും പാകിസ്താൻ ശ്രീലങ്ക പോരാട്ടവും നടക്കാനിരിക്കെ ശ്രീലങ്ക പുറത്തുപോയാൽ ഇന്ത്യ-പാക് ഫൈനലിന് കളമൊരുങ്ങും. ഇവിടെ അഫ്ഗാൻ പക്ഷെ എല്ലാ ടീമുകൾക്കും ഒരുപോലെ ഭീഷണിയാണെന്നത് ഏഷ്യകപ്പിനെ ആവേശത്തിലാക്കുകയാണ്.
ഇന്നലെ ഇന്ത്യയെ പാകിസ്താൻ 5 വിക്കറ്റിന് തോൽപ്പിച്ചതിന് പിന്നിലെ പ്രധാന കാരണം അവസാന ഓവറുകളിലെ ഇന്ത്യയുടെ പിഴവുകൾ തന്നെയായിരുന്നു. ഒപ്പം ആകെ എടുത്ത റൺസിൽ 20 റൺസെങ്കിലും കുറവായിരുന്നു എന്നത് ഇന്ത്യയുടെ ബാറ്റിംഗ് കഴിഞ്ഞപ്പോൾ തന്നെ കമന്റേറ്റേഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ഭുവനേശ്വർ കുമാറിന്റെ 19-ാം ഓവറാണ് ഇന്ത്യയുടെ ജയസാദ്ധ്യത അവസാന നിമിഷം ഇല്ലാതാക്കിയത്. വൈഡുകൾക്ക് പുറമേ ഒരു സിക്സറും രണ്ടു ഫോറുമടക്കം 19 റൺസാണ് പാകിസ്താൻ നേടിയത്. ആ ഓവറിൽ 10 റൺസിന് താഴെ ആയിരുന്നു പാകിസ്താൻ സ്‌കോർ ചെയ്തിരുന്നെങ്കിൽ ജയം ഇന്ത്യയ്ക്കൊപ്പം ആകുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏതായാലും ഏഷ്യാകപ്പിന്റെ നിയമപ്രകാരം സൂപ്പർ ഫോറിൽ ആദ്യ മത്സരങ്ങൾ തോൽ ക്കുന്ന ടീമുകൾ വീണ്ടും മത്സരിക്കുമെന്നതാണ് പ്രത്യേകത. ഇതിൽ മികച്ച റൺറേറ്റുള്ള ഇന്ത്യയ്ക്ക് വീണ്ടും സാദ്ധ്യത തെളിയുകയാണ്. സൂപ്പർ ഫോറിൽ ഇന്ത്യയ്ക്ക് ഇനി രണ്ടു മത്സരം ബാക്കിയുണ്ട്. നാളെ ശ്രീലങ്കയേയും വ്യാഴാഴ്ച അഫ്ഗാനേയുമാണ് നേരിടാനുള്ളത്. നിലവിൽ ഇന്ത്യയും അഫ്ഗാനും സൂപ്പർ ഫോറിൽ മൂന്നും നാലും സ്ഥാനത്താണ്. നാളെ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുകയും പാകിസ്താനോട് ശ്രീലങ്ക തോൽക്കുകയും ചെയ്താൽ ശ്രീലങ്ക പുറത്താകും. വ്യാഴാഴ്ച അഫ്ഗാൻ തോറ്റാൽ ഇന്ത്യയുടെ സാദ്ധ്യത ഉറപ്പാകും.
ഇവിടെ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചാലും പാകിസ്താൻ ശ്രീലങ്കയോട് തോറ്റാൽ കളി മാറും. പാകിസ്താൻ അഫ്ഗാനിസ്താനെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്കും പാകിസ്താനും ശ്രീലങ്കയ്ക്കും രണ്ട് ജയം വീതമാവും. അതോടെ നെറ്റ് റൺറേറ്റ് കൂടിയ രണ്ടു ടീമുകൾ ഫൈനലിൽ കളിക്കും. ഇവിടേയും ഇന്ത്യയ്ക്ക് സാദ്ധ്യതയുണ്ട്