ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് . ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ കളി തോറ്റാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ ഏറക്കുറെ അസ്തമിക്കും. ശ്രീലങ്ക പഴയ ഫോമിലുള്ള ശ്രീലങ്കയല്ലെങ്കിലും കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 175 റണ്‍സ് പിന്തുടര്ന്ന് ജയിച്ചിരുന്നു.
ബംഗ്ലാദേശിനെയും തോല്പിച്ചാണ് അവര്‍ സൂപ്പര്‍ ഫോറില്‍ എത്തിയത്. ദാസുന്‍ ഷനകയും ഗുണതിലകയും കുശാല്‍ മെന്‍ഡിസും ഹസരംഗയുമെല്ലാം ആരെയും മറിച്ചിടാന്‍ കഴിയുന്ന താരങ്ങളാണ്. അതിനാൽ തന്നെ ഇന്ത്യൻ ആരാധകർക്കിടയിൽ ആശങ്ക ഉണ്ട് . പാകിസ്ഥാനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് ഈ മത്സരം നിർണായകമാണ്. ശ്രീലങ്കക്കെതിരെയും അഫ്ഗാനിസ്ഥാനെതിരേയും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ കഴിയൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അശ്വിന് ടീമിലുണ്ടെങ്കിലും ഇതുവരെ കളിച്ചിട്ടില്ല. വിക്കറ്റെടുക്കല്‍ കുറവാണെങ്കിലും റണ്‍സ് കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന അശ്വിനെ ഇന്ത്യ പരീക്ഷിച്ചേക്കാനും സാധ്യതയുണ്ട്. പാകിസ്ഥാനെതിരായ പരാജയം ചെറുതല്ലാത്ത ആശങ്കയാണ് ഇന്ത്യൻ ക്യാമ്പിൽ ഉണ്ടാക്കിയത്. ഒരു ഘട്ടത്തിൽ വിജയം നേടാൻ കഴിയുമായിരുന്ന ടീം മത്സരം കളഞ്ഞു കുളിക്കുകയായിരുന്നു.