ഏഷ്യാ കപ്പ് ; ഇന്ത്യൻ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും ; കോഹ്ലിയും ,രാഹുലും പുറത്തിരുന്നാൽ സഞ്ജുവിന് സാധ്യത

മുംബൈ : ഏഷ്യാ കപ്പ് ടി ട്വന്റി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഓഗസ്റ്റ് എട്ടിന് പ്രഖ്യാപിക്കും. ടീമിനെ തിരഞ്ഞെടുക്കുന്നതിനായി തിങ്കളാഴ്ച സെലക്ടര്‍മാര്‍ മുംബൈയില്‍ യോഗം ചേരും.ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച്‌ രാഹുല്‍ ദ്രാവിഡും ഫ്ലോറിഡയില്‍ നിന്ന് യോഗത്തില്‍ പങ്കുചേരും. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ യുവ ബോളര്‍ അര്‍ഷ്ദീപ് സിംഗിന് ടീമില്‍ സ്ഥാനം ഉറപ്പാണ്.

Advertisements

അതേസമയം, ടി20 ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനായി ഹര്‍ദ്ദിക് പാണ്ഡ്യയെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെയും വിരാട് കോഹ്ലിയുടെ ഫോമിന്റെയും കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയാണ്. ഇരുവരും പുറത്തിരുന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടിയേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മാസം 27നാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുൻപുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് ഇന്ത്യ-പാക് പോരാട്ടം.

Hot Topics

Related Articles