ഖത്തറിലെത്തിയ പന്ത്
ഖത്തറിൽ പന്തുരുണ്ടു തുടങ്ങിയിട്ട് മൂന്നേ മൂന്നു ദിവസം മാത്രമാണ് ആയത്. ഈ മൂന്നു ദിവസത്തിനിടെ നടന്നത് അത്യന്തം നാടകീയമായ സംഭവങ്ങളാണ്. ഒരു വശത്ത് ഗോളടിച്ച് കൂട്ടിയ ഇംഗ്ലണ്ടും, ഫ്രാൻസും തകർത്തടിക്കുമ്പോൾ മറുവശത്ത് അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ആഘാതത്തിലാണ് അർജന്റീനയും ജർമ്മനിയും. ഇതിനിടെയാണ് ഏഷ്യൻ രാജ്യങ്ങളുടെ കുതിപ്പ് ഏഷ്യയിൽ വിരുന്നെത്തിയ ലോകകപ്പിൽ ആത്ഭുതമായി മാറുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യൻ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തർ ആദ്യ മത്സരത്തിൽ വീണു പോയപ്പോൾ പതിവ് പോലെ തന്നെ ഏഷ്യൻ ആധിപത്യത്തിന് അവസാനമായെന്നാണ് പലരും കരുതിയത്. എന്നാൽ, ചാമ്പ്യൻഷിപ്പ് തേടിയെത്തിയ അർജന്റീനയെ അത്യാക്രമണത്തിലുടെ അട്ടിമറിച്ച സൗദി നൽകിയത് നല്ലൊരു സൂചനയായിരുന്നു. ഞങ്ങളുടെ നാട്ടിലെത്തുന്ന ലോകകപ്പിന് ഞങ്ങൾ കരുതിവച്ചിരിക്കുന്നത് ഇതാണെന്നു പറയാതെ പറഞ്ഞു സൗദി.
സൗദിയുടെ വശ്യ സൗന്ദര്യം കണ്ട് വശംവദരായ ജപ്പാൻ നടത്തിയതും കൈമെയ് മറന്നുള്ള പോരാട്ടമായിരുന്നു. ജപ്പാന്റെ അത്യാക്രമണത്തിൽ തകർന്നടിഞ്ഞത് ജർമ്മൻ മതിലായിരുന്നു. സൗദി ആദ്യം ഗോൾ വഴങ്ങിയ ശേഷം തിരിച്ചാക്രമിച്ച് അർജന്റീനൻ വലയിൽ രണ്ടു ഗോൾ അടിച്ചു കയറ്റിയതിനു സമാനമായ ആക്രമണമാണ്, ജർമ്മനിയ്‌ക്കെതിരെ ജപ്പാനും നടത്തിയത്. ഏഷ്യയിലെ ശക്തികളാണ് തങ്ങളെന്നു പറയാതെ പറയുകയായിരുന്നു ജപ്പാനും സൗദിയും.
ഇറാൻ, ജപ്പാൻ, കൊറിയ റിപ്പബ്ലിക്ക്, ഖത്തർ, സൗദി എന്നിവയാണ് ഏഷ്യൻ രാജ്യങ്ങൾ. ഇതിൽ രണ്ടു പേർ ജയിച്ചപ്പോൾ രണ്ടു പേർ തോൽവി ഏറ്റുവാങ്ങി. ഇനി കൊറിയയാണ് ഏഷ്യൻ കരുത്തിന്റെ പ്രതീകമായി ഇനി കളത്തിലിറങ്ങാനുള്ളത്. ഇവരിലും ഏഷ്യയ്ക്ക് ഏറെ പ്രതീക്ഷകളുണ്ട്.