ഏഷ്യ കപ്പില്‍ ഒമാനെതിരെ ആ നാഴികക്കല്ല് പിന്നിട്ട് സഞ്ജു ; സിക്സറുകളിൽ റെക്കാർഡ്

അബുദാബി: ഏഷ്യ കപ്പില്‍ ഒമാനെതിരെയുള്ള മത്സരത്തില്‍ ടി-20യിലെ പുതിയ നാഴികക്കല്ല് സ്വന്തമാക്കി മലയാളി സൂപ്പർതാരം സഞ്ജു സാംസണ്‍.ഇന്റർനാഷണല്‍ ടി-20യില്‍ 50 സിക്സറുകള്‍ പൂർത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചിരിക്കുന്നത്. മത്സരത്തില്‍ നേടിയ ആദ്യ സിക്സറുകള്‍ക്ക് പിന്നാലെയാണ് സഞ്ജു ഈ മൈല്‍സ്റ്റോണിലേക്ക് കാലെടുത്തുവെച്ചത്. ഇന്ത്യൻ ടി-20 ചരിത്രത്തില്‍ ഈ നാഴികക്കല്ല് സ്വന്തമാക്കുന്ന പത്താമത്തെ താരമാണ് സഞ്ജു.

Advertisements

രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ഹർദിക് പാണ്ഡ്യ, യുവരാജ് സിങ്, സുരേഷ് റെയ്ന, എം.എസ് ധോണി, ശിഖർ ധവാൻ എന്നിവരാണ് ഇതിനു മുമ്ബ് ടി-20യില്‍ 50 സിക്സറുകള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കിയത്.

Hot Topics

Related Articles