ഏഷ്യയിൽ ലങ്കാധിപത്യം.! പച്ചപ്പടയ്ക്ക് ലങ്കൻ പൂട്ട്; 18 റണ്ണിനിടെ അഞ്ചു വിക്കറ്റ്; ഏഷ്യാക്കപ്പിൽ ലങ്കൻ പുഞ്ചിരി

ദുബായ്: സ്‌കോർ 93 ൽ നിൽക്കെ ഇഫ്തിക്കർ അഹമ്മദ് പുറത്താകും വരെ പാക്കിസ്ഥാൻ ഏഷ്യാക്കപ്പ് സ്വന്തം ഷോക്കേസിൽ വച്ചു കഴിഞ്ഞിരുന്നു. ഇഫ്ത്തിക്കറും, പിന്നാലെ മുഹമ്മദ് റിസ്വാനും പുറത്തായതോടെ പാക്കിസ്ഥാന് 18 റണ്ണിനിടെ നഷ്ടമായത് അഞ്ചു വിക്കറ്റുകളാണ്. 15.2 ഓവറിൽ 102 -4 എന്ന നിലയിൽ നിന്നും പതിനേഴാം ഓവർ പൂർത്തിയാകുമ്പോൾ 120 ന് എട്ട് എന്ന നിലയിലേയ്ക്ക് പാക്കിസ്ഥാൻ കൂപ്പു കുത്തിയിരുന്നു. ഇതോടെ പാക്കിസ്ഥാൻ തോറ്റമ്പുകയായിരുന്നു. ടോസ് നേടിയവർ വിജയിക്കുന്ന ചരിത്രം കൂടിയാണ് ലങ്ക ഇവിടെ തിരുത്തിയെഴുതിയത്.

Advertisements

സ്‌കോർ
ശ്രീലങ്ക – 170-6
പാക്കിസ്ഥാൻ – 147


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാക്കപ്പ് ഫൈനൽ അക്ഷരാർത്ഥത്തിൽ ഒരു ത്രില്ലർ തന്നെയായിരുന്നു. ടോസ് നേടിയ പാക്കിസ്ഥാൻ ഫീൽഡിംങ് തിരഞ്ഞെടുത്തു. തീ പാറുന്ന പന്തുകൾ എറിയുന്ന സ്വന്തം ബൗളർമാരെ വിശ്വസിച്ചാണ് പാക്ക് ക്യാപ്റ്റൻ ബാബർ അസം ബൗളിംങ് തിരഞ്ഞെടുത്തത്. പാക്ക് ക്യാപ്റ്റന്റെ വിശ്വാസം ബൗളർമാർ കാക്കുകയും ചെയ്തു. രണ്ട് റണ്ണിൽ ആദ്യ വിക്കറ്റ് വീണ ലങ്ക, എട്ടാം ഓവർ പൂർത്തിയാകുമ്പോൾ 58 ന് അഞ്ച് എന്ന നിലയിൽ പപ്പടം പോലെ പൊട്ടിയിരുന്നു. പിന്നെ കണ്ടത് അവിശ്വസനീയമായ ഒരു തിരിച്ചടിയായിരുന്നു.

ആദ്യത്തെ അഞ്ചു ബാറ്റർമാരിൽ രണ്ടു പേർ മാത്രം രണ്ടക്കം കടന്നെന്ന ദുരിതത്തിൽ നിന്നും മൂന്നു സിക്‌സും ആറു ഫോറും സഹിതം 45 പന്തിൽ 71 റൺ അടിച്ച് കൂട്ടിയ രാജപക്‌സെയാണ് ലങ്കയെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. ഹസരങ്കയും (36), ധനഞ്ജയയും (28), കരുണരത്‌നയും (14) തങ്ങളാൽ ആകുന്നത് സംഭാവന നൽകുകയും ചെയ്തു.

മറുപടി ബാറ്റിംങിൽ യാതൊരു വിധ കരുണയും കാട്ടാതെയാണ് ലങ്കൻ ബൗളർമാരെ പാക്കിസ്ഥാൻ നേരിട്ടത്. 22 ന് രണ്ട് വിക്കറ്റ് എന്ന നിലയിൽ ഒന്ന് പതറിയെങ്കിലും ഇഫ്തിക്കർ അഹമ്മദും (32), മുഹമ്മദ് റിസ്വാനും (55) ചേർന്ന് താളം കണ്ടെത്തി പാക്ക് ബാറ്റിംങിനെ മുന്നോട്ട് നയിച്ചു. ആദ്യത്തെ തകർച്ചയെ കൃത്യമായി അതിജീവിച്ച പാക്കിസ്ഥാന് തിരിച്ചടി കിട്ടിയത് പതിമൂന്നാം ഓവറിൽ ഇഫ്തിക്കർ പോയതോടെയായിരുന്നു. പിടിച്ച് നിന്ന് റൺ റേറ്റ് കൂട്ടാനുള്ള ശ്രമം പാളിയതോടെ പിന്നെ കൂട്ടത്തകർച്ചയായി. ലങ്കയ്ക്ക് വേണ്ടി ഹസരങ്ക മൂന്നും, മധുഷൻ നാലും വിക്കറ്റ് പിഴുതു.

Hot Topics

Related Articles