ക്വാലാലംപുർ : ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പില്‍ ഹോങ്കോങ്ങിനെ നിലംപരിശാക്കി സെമിയും മെഡലും ഉറപ്പിച്ച് ഇന്ത്യൻ വനിതകള്‍.പി.വി. സിന്ധു, അഷ്മിത ചാലിഹ എന്നിവർ സിംഗിള്‍സിലും അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റോ സഖ്യം ഡബ്ള്‍സിലും വമ്ബൻ ജയങ്ങള്‍ പിടിച്ചാണ് ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കിയത്. നേരത്തെ ടോപ് സീഡുകളായ ചൈനയെ വീഴ്ത്തിയ ടീം ഹോങ്കോങ്ങിനെതിരെയും ജയിച്ച് ഗ്രൂപ് ചാമ്ബ്യന്മാരായിരുന്നു.ജപ്പാൻ-ചൈന രണ്ടാം ക്വാർട്ടർ ജേതാക്കളാകും ഇന്ത്യക്ക് അവസാന നാലിലെ എതിരാളികള്‍.
Advertisements