സ്പോർട്സ് ഡെസ്ക്ക് : ഏഷ്യന്‍ ഫുട്‌ബോള്‍ പൂരം തീരാന്‍ ഇനി മൂന്ന് നാള്‍ മാത്രം. ശേഷിക്കുന്നത് ജേതാക്കളെ നിര്‍ണയിക്കുന്ന ഒരേയൊരു ഫൈനല്‍.ഇത്തവണ കലാശപ്പോരിന് ഒരുങ്ങിനില്‍ക്കുന്നത് രണ്ടും മധ്യപൂര്‍വ്വദേശത്തെ ടീമുകള്‍ മാത്രം. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മൂന്ന് പതിറ്റാണ്ടോളം പിന്നിട്ട ശേഷമാണ് ഇ പ്രതിഭാസം വീണ്ടുമെത്തുന്നത്. ഏഷ്യന്‍ ഫുട്‌ബോളിന്റെ ആധിപത്യ സ്വഭാവം വന്‍കരയുടെ കിഴക്കേ ദിക്കില്‍ നിന്നും പടിഞ്ഞാറോട്ട് നീങ്ങിയിരിക്കുന്നു എന്ന വാസ്തവമാണ് ഈ ഫൈനലിലൂടെ ഒന്നുകൂടി തെളിഞ്ഞുകാണുന്നത്.
ഒരു കാലത്ത് ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഏഷ്യന്‍ ശക്തി എന്ന് കേള്‍ക്കുമ്ബോള്‍ ജപ്പാനും കൊറിയയും തായ്‌ലന്‍ഡും ചൈനയും അടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് മാത്രമേ നോട്ടമെത്തുമായിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറി. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ വമ്ബന്‍ താരങ്ങള്‍ പലരും മേല്‍പറഞ്ഞ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമെല്ലാം വലിയ വിലപിടിപ്പുള്ള താരങ്ങളായി കളിക്കുന്നുണ്ട് എന്നത് മാത്രമാണ് ഇന്ന് എടുത്തു പറയാനുള്ളത്. ബാക്കിയുള്ള സര്‍വ്വമേഖലയിലും മധ്യപൂര്‍വേഷ്യക്കാര്‍ പിടിമുറുക്കി കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ജൂനിയര്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ വമ്ബന്‍ താരങ്ങളെ പോലും വിലയ്‌ക്കെടുക്കാന്‍ പാകത്തില്‍ വികസിച്ചതില്‍ നിന്നു തന്നെ മധ്യപൂര്‍വ്വേഷ്യന്‍ ഫുട്‌ബോള്‍ പുരോഗതി വ്യക്തമായതാണ്. അത്തരം സ്വാധീനങ്ങള്‍ ദിനംപ്രതി അവിടത്തെ ഫുട്‌ബോള്‍ സംസ്‌കാരത്തില്‍ കൂടുതല്‍ മിന്നലാട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അതിന്റെ തെളിവാണ് അന്തിമ ഘട്ടത്തിലേക്കെത്തിയ ഇത്തവണത്തെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്.
ഇതിന് മുൻപ് നടന്ന ഏഷ്യന്‍ കപ്പില്‍ ജേതാക്കള്‍ ഖത്തര്‍ ആയിരുന്നു പക്ഷെ ഫൈനലില്‍ ജപ്പാനുണ്ടായിരുന്നു. അതിനും നാല് വര്‍ഷം മുമ്ബ് 2015ല്‍ ഓസ്‌ട്രേലിയ ജേതാക്കളായപ്പോള്‍ എതിരാളികള്‍ കൊറിയ ആയിരുന്നു. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യക്കാര്‍ കലാശപ്പോരിലേക്ക് പോലും എത്തിയില്ല. അവിടെ നിന്നും നാല് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോയാല്‍ 2011ല്‍ ജേതാക്കളായത് ജപ്പാന്‍. റണ്ണറപ്പുകള്‍ ഓസ്‌ട്രേലിയ. കൊറിയ മൂന്നാം സ്ഥാനക്കാര്‍ നാലാമത് ഉസ്‌ബെക്കിസ്ഥാന്‍.
കൂടുതല്‍ പിന്നിലേക്ക് പോയാല്‍ 90കള്‍ക്ക് മുമ്ബ് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ ശക്തമായി നിലനിന്നിരുന്നതായി കാണാം. അന്നത്തെ അതേ ശക്തി വീണ്ടും തിരിച്ചുപിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത്തവണ അതിന് കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുന്നു. കെട്ടിലും മട്ടിലും അടിമുടി ഫുട്‌ബോളിനെ ഏറ്റെടുക്കാന്‍ സര്‍വ്വതാ അര്‍പ്പണബോധം കാട്ടുന്ന പ്രവണതയാണ് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വലിയൊരു മാറ്റത്തിന്റെ പൂര്‍ണതയിലേക്ക് കുതിക്കുകയാണ് മധ്യപൂര്‍വ്വദേശത്തെ കാല്‍പന്ത് രാജ്യങ്ങള്‍.