മുംബൈ : ആദ്യമായി ഏഷ്യൻ ഗെയിംസില്‍ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യയുടെ പുരുഷവനിതാ ടീമുകള്‍ക്ക് ബിസിസിഐ അനുമതി നല്കി. വെള്ളിയാഴ്ച ചേര്‍ന്ന 19ാമത് കൗണ്‍സില്‍ മീറ്റിംഗിലാണ് സുപ്രധാന തീരുമാനം. 2023ലെ ഏഷ്യൻ ഗെയിംസ് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ചൈനയിലെ ഹാങ്ഷൗവിലാണ് നടക്കുക. ഇതിന് മുൻപ് 2010, 2014 വര്‍ഷങ്ങളിലെ ഗെയിംസില്‍ ക്രിക്കറ്റുണ്ടായിരുന്നുവെങ്കിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല.
ഈ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും ടി20 ഫോര്‍മാറ്റിലാണ് ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക.ഇന്ത്യയില്‍ നടക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്ബാണ് അവസാനിക്കുക. ഏഷ്യൻ ഗെയിംസിലെ പുരുഷ ടീമിന്റെ രണ്ടാം നിരയെയും വനിത ടീമിന്റെ ആദ്യ നിരയെയുമായിരിക്കും ബിസിസിഐ അയക്കുക. 2010 ല്‍ ബംഗ്ലാദേശും 2014 ല്‍ ശ്രീലങ്കയുമാണ് ഗെയിംസിലെ പുരുഷ ക്രിക്കറ്റ് ഗോള്‍ഡ് മെഡല്‍ ജേതാക്കള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിത ക്രിക്കറ്റില്‍ രണ്ടു വട്ടവും പാകിസ്താനായിരുന്നു വിജയികള്‍.അതേസമയം, വിരമിച്ച ഇന്ത്യൻ താരങ്ങള്‍ വിദേശ ലീഗില്‍ കളിക്കുന്നതിനെ കുറിച്ചും ബിസിസിഐ യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യൻ കളിക്കാര്‍ക്കായി (വിരമിച്ചവര്‍ ഉള്‍പ്പെടെ) വിദേശ ടി20 ലീഗുകളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നയം രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ പ്രിമീയര്‍ ലീഗിന്റെ പിന്തുണയോടെയും അല്ലാതെയും നിരവധി വിദേശ ക്രിക്കറ്റ് ലീഗുകള്‍ ആരംഭിച്ചതോടെയാണ് തീരുമാനം. ഐപിഎല്ലില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാതെ വിദേശ ലീഗുകളില്‍ കളിക്കാൻ തങ്ങളുടെ താരങ്ങള്‍ക്ക് ബിസിസിഐ അനുമതി നല്‍കുന്നില്ല.