സ്പോർട്സ് സെസ്ക്ക് : ചൈനയില്‍ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള പുരുഷ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മുതിര്‍ന്ന താരങ്ങളെ എല്ലാവരെയും ഒഴിവാക്കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.റിതുരാജ് ഗയ്ക്ക്വാദാണ് ടീമിനെ നയിക്കുക. ഐ പി എല്ലില്‍ തകര്‍പ്പൻ പ്രകടനം കാഴ്ച്ചവെച്ച റിങ്കു സിങ്, തിലക് വര്‍മ്മ, ശിവം ദുബെ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഐസിസി ഏകദിന ലോകകപ്പ് തൊട്ടടുത്ത മാസം നടക്കുന്നതിനാലാണ് ലോകകപ്പിനുള്ള സാധ്യതാ പട്ടികയിലുള്ള താരങ്ങളെ ഒഴിവാക്കികൊണ്ട് പൂര്‍ണമായും യുവനിരയെ ഇന്ത്യ അയക്കുന്നത്. ഇതിന് മുൻപും ഏഷ്യൻ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പെടുത്തിയിരുന്നുവെങ്കിലും അന്ന് ടീമിനെ അയക്കാൻ ബിസിസിഐ തയ്യാറായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ടീം : റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ (WK), വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിമ്രൻ സിംഗ് (wk)