യുവ സ്ട്രൈക്കര്‍ അഭിഷേകിന്റെ ഇരട്ട ഗോൾ ; ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍   ജപ്പാനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ഹാങ്ചോ : ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ 4-2ന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. യുവ സ്ട്രൈക്കര്‍ അഭിഷേകിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.അവസാന അഞ്ച് മിനിറ്റില്‍ നേടിയ രണ്ട് ഗോളുകളാണ് ജപ്പാനെ വൻ തോല്‍വിയില്‍നിന്ന് രക്ഷിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. 

Advertisements

13ാം മിനിറ്റില്‍ അഭിഷേകിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. നീലകണ്ഠ ശര്‍മയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടപ്പോള്‍ റീബൗണ്ടില്‍ അഭിഷേക് ഗോളാക്കുകയായിരുന്നു. 24ാം മിനിറ്റില്‍ മൻദീപ് സിങ്ങും 34ാം മിനിറ്റില്‍ അമിത് രോഹിദാസും ലക്ഷ്യം കണ്ടപ്പോള്‍ 48ാം മിനിറ്റില്‍ അഭിഷേക് ഇന്ത്യയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 57ാം മിനിറ്റില്‍ ജെൻകി മിറ്റാനിയും മൂന്ന് മിനിറ്റിന് ശേഷം റ്യോസി കാറ്റോയും നേടിയ ഗോളുകളാണ് ജപ്പാന്റെ പരാജയഭാരം കുറച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂള്‍ എയില്‍ ശനിയാഴ്ച ചിരവൈരികളായ പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ ഉസ്ബകിസ്താനെ 16-0ത്തിന് തോല്‍പിച്ച ഇന്ത്യൻ ടീം രണ്ടാം മത്സരത്തില്‍ 16-1ന് സിംഗപ്പൂരിനെയും തകര്‍ത്തുവിട്ടിരുന്നു. മൂന്ന് മത്സരങ്ങളില്‍ 36 ഗോള്‍ നേടിയ ടീം മൂന്ന് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് പൂള്‍ എയില്‍ മുന്നില്‍. പാകിസ്താനും മൂന്ന് ജയമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യ മുന്നിലെത്തുകയായിരുന്നു.

Hot Topics

Related Articles