ഹാങ്ചൗ : ഏഷ്യൻ ഗെയിംസില്‍ ഇന്ത്യൻ ഷൂട്ടിങ് കരുത്തരുടെ മെഡല്‍വേട്ട തുടരുന്നു. ഏഷ്യൻ കായിക മേളയുടെ അഞ്ചാം ദിവസം സുവര്‍ണത്തിളക്കമാണ് സറബ്ജോത് സിംഗ്, അര്‍ജുൻ സിംഗ് ചീമ, ശിവ നര്‍വാള്‍ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്.10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം.
1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങള്‍ സ്വര്‍ണം നേടിയത്. ചൈനീസ് താരങ്ങള്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാള്‍ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ സറബ്ജോത് സിംഗ്, അര്‍ജുൻ സിംഗ് ചീമ എന്നിവര്‍ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അല്‍പ്പസമയത്തിനകം ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യൻ താരങ്ങള്‍ ഇതിനോടകം 13 മെഡലുകള്‍ നേടിക്കഴിഞ്ഞു. അതില്‍ ഏഴ് മെഡലുകള്‍ നേടിയത് ഇന്നലെയാണ്. ആകെ ഇന്ത്യയ്ക്ക് 24 മെഡലുകള്‍ സ്വന്തമാക്കാൻ കഴിഞ്ഞു. ആറ് സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങള്‍ നേടിക്കഴിഞ്ഞു. മെഡല്‍ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.