സൗദി : ഖത്തറിൽ വീണ്ടും ഏഷ്യൻ അധിപത്യം ! മുന്നാമത്തെ ഏഷ്യൻ ടീമിനും അട്ടിമറി വിജയം. ജപ്പാനും സൗദിയ്ക്കും പിന്നാലെ ഇറാനും അട്ടിമറി ക്ലബിൽ. യൂറോപ്യൻ കരുത്തരായ വെയിൽസിനെ അവസാന നിമിഷത്തെ ഗോളിൽ അട്ടിമറിച്ചാണ് ഇറാൻ ചരിത്രത്തിൽ ഇടം പിടിച്ചത്. ഖത്തർ ലോകകപ്പിലെ ആദ്യത്തെ ചുവപ്പ് കാർഡും മത്സരത്തിൽ പുറത്തെടുത്തു.
ലോകകപ്പിലെ ഇറാന്റെ ആദ്യ വിജയമായ് ഇത്. കഴിഞ ദിവസം നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആറ് രണ്ടിന്റെ തോൽവിയാണ് ഇറാൻ ഏറ്റുവാങ്ങിയത്. ആ ഇറാനാണ് ഇന്നു നടന്ന മത്സരത്തിൽ യൂറോപ്യൻ ശക്തികളായ വെയിൽസിനെ അട്ടിമറിച്ചത്. മത്സരത്തിന്റെ ആദ്യനിമിഷം മുതൽ വെയിൽസ് ആക്രമിച്ചു കളിച്ച എങ്കിലും ഇറാന്റെ പ്രതിരോധത്തിനു മുന്നിൽ ഗോൾ നേടാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരന്തരം ആക്രമണം നടത്തിയ വെയിൽസിന് തിരിച്ചടി കിട്ടിയത് 86 അം മിനിറ്റിലായിരുന്നു. ആക്രമിച്ചു കയറിയ ഇറാനെ തടയാനുള്ള ശ്രമത്തിനിടെ വെയിസിന്റെ ഗോളി വെയിൻ ഹെനീസി ചുവപ് കാർഡ് കണ്ട് പുറത്തായി. പിന്നാലെ നിരന്തരം ആക്രമണവുമായി വെയിൽസ് രംഗത്തെത്തി. 90 മിനിട്ട് കഴിഞ്ഞുള്ള ഇൻജ്വറി ടൈമിലെ എട്ടാം മിനിറ്റിൽ റോബാഷ് ചെംഷിയിലൂടെ ഇറാൻ ഗോൾ നേടി. ബോക്സിന് പുറത്തുനിന്ന് ചെംഷിയെടുത്ത തകർപ്പൻ ഷോട്ട് ഗോൾവല കുലുക്കുകയായിരുന്നു. തൊട്ടു പിന്നാലെ ലഭിച്ച കൗണ്ടർ ആക്രമണത്തിൽ നിന്നും ഒരു ഗോൾ കൂടി ഇറാൻ നേടി. രമീൻ റെസേയാൻ പകരക്കാരൻ ഗോളി ഡാനി വാർഡിന്റെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് പന്ത് വലയിൽ എത്തിച്ചു.
വെയിൽസിനെ അട്ടിമറിച്ചതോടെ രണ്ടു കളികളിൽ നിന്നും മൂന്നു പോയിന്റുമായി ഇറാൻ ഗ്രൂപ്പിൽ രണ്ടാമതെത്തി. രണ്ടു കളികളിൽ നിന്നും ഒരു സമനില മാത്രമുള്ള വെയിൽസ് ആണ് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത്. ഇതോടെ ഇന്നു രാത്രി നടക്കുന്ന ഇംഗ്ലണ്ട് യുഎസ് മത്സരം നിർണായകമായി.