കൊളംബോ: ഏഷ്യക്കപ്പിൽ പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴയെടുത്തതോടെ ഇന്ത്യയുടെ ഏഷ്യക്കപ്പ് സാധ്യതകൾ ചർച്ചയാകുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ നേപ്പാളിനെയാണ് നേരിടേണ്ടത്. എന്നാൽ, രണ്ടാം മത്സരവും മഴ തടസപ്പെടുത്തിയാൽ എന്താകും ഇന്ത്യയുടെ സാധ്യതകൾ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. നിലവിൽ ആദ്യ മത്സരം വിജയിക്കുകയും, രണ്ടാം മത്സരം ഉപേക്ഷിക്കപ്പെടുകയും ചെയ്ത പാക്കിസ്ഥാന് മൂന്ന് പോയിന്റുണ്ട്. എന്നാൽ, ഒരൊറ്റ മത്സരം മാത്രം കളിക്കുകയും ഈ മത്സരം ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഇന്ത്യയ്ക്ക് ഒരു പോയിന്റ് മാത്രമാണ് ഉള്ളത്. ആദ്യ മത്സരം പരാജയപ്പെട്ട നേപ്പാളിന് ഇനി വിജയിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേയ്ക്ക് സാധ്യതകളുള്ളു. ഇന്ത്യയ്ക്ക് അടുത്ത മത്സരം ഉപേക്ഷിക്കപ്പെട്ടാലും രണ്ട് പോയിന്റുമായി പാക്കിസ്ഥാന് പിന്നിൽ രണ്ടാമതായി അടുത്ത റൗണ്ടിലേയ്ക്കു പ്രവേശിക്കാം. അടുത്ത മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഒരൊറ്റ പോയിന്റുള്ള നേപ്പാൾ പുറത്താകും.
പാക്കിസ്ഥാന് എതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിൽ തന്നെ രോഹിത് ഷഹിൻഷാ അഫ്രീദിയുടെ പന്തിൽ പുറത്തായി. ക്ലീൻ ബൗൾഡായിരുന്നു. 11 റണ്ണെടുത്ത രോഹിത്തിന്റെ വഴിയേ 10 റണ്ണെടുത്ത സഹ ഓപ്പണർ ശുഭ്മാൻ ഗില്ലും മടങ്ങി. ഹാരിസ് റൗഫിനായിരുന്നു വിക്കറ്റ്. നാല് റണ്ണുമായി കോഹ്ലി അഫ്രീദിയുടെ പന്തിൽ ബൗൾഡായപ്പോൾ, 14 റണ്ണെടുത്ത അയ്യരുടെ വിക്കറ്റ് മാത്രമാണ് മുൻ നിരയിൽ അൽപമെങ്കിലും വേറിട്ട് നിന്നത്. റൗഫിന്റെ പന്തിൽ ഫക്കർ സാമാന് ക്യാച്ച് നൽകിയാണ് ശ്രേയസ് അയ്യർ മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ഒത്തു ചേർന്ന ഇഷാൻ കിഷയും പാണ്ഡ്യയും ചേർന്നാണ് ഇന്ത്യൻ ഇന്നിംങ്‌സ് കെട്ടിപ്പൊക്കിയത്. 66 ന് നാല് എന്ന നിലയിൽ നിന്നും 204 ൽ എത്തിച്ച ശേഷമാണ് ഈ കൂട്ടു കെട്ട് പിരിയുന്നത്. 37 ആം ഓവറിൽ 204 ൽ എത്തിച്ച ശേഷം ഇഷാൻ ഹാരിസ് റൗഫിന് മുന്നിൽ വീണു. ബാബർ അസമിനായിരുന്നു ക്യാച്ച്. 239 ൽ പാണ്ഡ്യയെ കൂടി വീഴ്ത്തി ഷഹിൻഷാ അഫ്രീദി പാക്കിസ്ഥാന് നിർണ്ണായകമായ ബ്രേക്ക് ത്രൂ നൽകി. പിന്നീട് 27 റണ്ണെടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് പാക്കിസ്ഥാൻ പിഴുതെടുത്തത്. ആദ്യ നാല് വിക്കറ്റ് പിഴുതെടുക്കാൻ 66 റൺ വേണ്ടി വന്ന പാക്കിസ്ഥാന് അവസാന നാല് വിക്കറ്റ് വീഴ്ത്താൻ 27 റൺ മാത്രമാണ് നൽകേണ്ടി വന്നത്.
14 റണ്ണെടുത്ത ജഡേജയെ ഷഹിൻഷാ അഫ്രീദിയും, മൂന്ന് റണ്ണെടുത്ത താക്കൂറിനെയും നാല് റണ്ണെടുത്ത കുൽദീപിനെയും 16 റണ്ണെടുത്ത ബുംറയെയും നസീംഷായുമാണ് പുറത്താക്കിയത്. ഒരു റണ്ണുമായി സിറാജ് പുറത്താകാതെ നിന്നു. ഷഹിൻഷാ അഫ്രീദി നാലു വിക്കറ്റ് പിഴുതപ്പോൾ, റവൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നിംങ്‌സ് ബ്രേക്കിൽ പെയ്ത മഴയാണ് അക്ഷരാർത്ഥത്തിൽ ഇന്ത്യയ്ക്ക് രക്ഷയായത്. ഒരു പന്ത് പോലും എറിയാതെ കളി അവസാനിപ്പിക്കേണ്ടി വന്നതും ഇതോടെയാണ്. കളിയിൽ ഇതോടെ രണ്ട് ടീമുകൾക്കും ഓരോ പോയിന്റെ വീതം ലഭിച്ചു. നേപ്പാളുമായുള്ള മത്സരം വിജയിച്ച പാക്കിസ്ഥാന് മൂന്ന് പോയിന്റായപ്പോൾ, ഇന്ത്യയ്ക്ക് ഒരു പോയിന്റ് ഉണ്ട്.