“ഞാന്‍ എന്താ പറയ്ക നിങ്ങളോട്?” മുഖ്യമന്ത്രിയുടെ ഇഫ്‍താർ വിരുന്നിൽ പരസ്പരം കെട്ടിപ്പിടിച്ച് ആസിഫും രമേഷ് നാരായണും

ഈ വര്‍ഷം ജനുവരിയില്‍ ഒരു വേദിയില്‍ വച്ച് നടന്‍ ആസിഫ് അലിയോടുള്ള സംഗീതജ്ഞന്‍ രമേഷ് നാരായണിന്‍റെ പെരുമാറ്റം വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. ഇപ്പോഴിതാ പരിഭവം മറന്ന് പരസ്പരം ആശ്ലേഷിക്കുന്ന ഇരുവരുടെയും ഒരു പുതിയ വീഡിയോ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന് ആണ് ഈ സന്തോഷം പങ്കിടലിന് വേദിയായത്. 

Advertisements

ഞാന്‍ എന്താ പറയ്ക നിങ്ങളോട് എന്ന് രമേഷ് നാരായണിനോട് ചോദിക്കുന്ന ആസിഫ് അലിയെ വീഡിയോയില്‍ കാണാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം. 

ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്‍റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് ഇത് കൈപ്പറ്റിയത്. 

സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രമേഷ് നാരായണിനെതിരായ വിമര്‍ശനം സൈബര്‍ ആക്രമത്തിന്‍റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles