അസാപ് പരിശീലന കലണ്ടർ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു

കോട്ടയം: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയുടെ വാർഷിക കലണ്ടർ ‘ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പ്രകാശനം ചെയ്തു.
നൂറിലധികം നൈപുണ്യ കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയതാണ് കലണ്ടർ.
പതിനഞ്ചിലധികം തൊഴിൽ മേഖലകളുമായും വ്യവസായ കേന്ദ്രീകൃതമായും ചെയ്തിരിക്കുന്ന നൂറിലധികം സ്‌കിൽ കോഴ്‌സുകൾ ഉൾപ്പെട്ട കെ സ്‌കിൽ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും കളക്ടർ നിർവ്വഹിച്ചു.

Advertisements

യുവജങ്ങൾക്കിടയിൽ തൊഴിൽ നൈപുണ്യം വളർത്തിയെടുക്കാനും ലോകത്തെ മികച്ച സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങളൾ നേടാനും പ്രാപ്തരാക്കുന്നതാണ് കോഴ്‌സുകൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരിൽ ആയിരത്തോളം ഉദ്യോഗാർത്ഥികൾക്ക് വിവിധ ബഹുരാഷ്ട്ര കമ്പനികളിലും, ചെറുതും വലുതുമായ സ്ഥാപനങ്ങളിലും ജോലി ലഭ്യമാക്കാനും അസാപിന് സാധിച്ചു. ഒരു സമഗ്ര നൈപുണ്യ വികസന ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കെ-സ്‌കിൽ പ്രോഗ്രാം കേരളത്തിന്റെ നൈപുണ്യ വികസനത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. വിദ്യാർത്ഥികൾക്കും ജോലിയുള്ള പ്രൊഫഷനലുകൾക്കും തൊഴിൽ അന്വേഷകർക്കും ഉപയോഗപ്രദമായ രീതിയിൽ നേരിട്ടും ഓൺലൈൻ മുഖേനയുമാണ് ക്ളാസുകൾ .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.