കൊച്ചി : ഡിജിറ്റൽ റീ സർവ്വെ കാര്യക്ഷമമായി നടത്താനുള്ള സൗകര്യം ഒരുക്കുക,എല്ലാ ഡ്രാഫ്റ്റ്സ്മാൻമാർക്കും ഫീൽഡു തല പരിശീലനം നല്കുക,സർവെയർ-ഡ്രാഫ്റ്റ്‌സ്മാൻ വിഭാഗത്തിന് തുല്യ ജോലിക്ക് തുല്യമായ അവകാശ സംരക്ഷണം ഉറപ്പാക്കുക, സർവ്വെയർ ഡ്രാഫ്റ്റ്സ്മാൻ തസ്തികകളുടെ സംയോജനം നടപ്പിലാക്കുക,സർവ്വെ മാനുവൽ,സ്പെഷ്യൽ റൂൾ ആവശ്യമായ ഭേദഗതികൾ വരുത്തുക,സ്ഥലം മാറ്റം മാനദണ്ഡപ്രകാരം ഓൺലൈനായി നടത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എറണാകുളം റീ സർവ്വെ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ കേരള എൻ ജി ഒ യൂണിയൻ പ്രകടനം നടത്തി.ജില്ലാ സെക്രട്ടറി കെ എ അൻവർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി ഡി പി ദിപിൻ, സെക്രട്ടറിയറ്റ് അംഗം ലിൻസി വർഗ്ഗീസ്, സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി കെ എസ് ഹരിദാസ് എന്നിവർ സംസാരിച്ചു.