വരുമാനത്തിലും പ്രവർത്തനലാഭത്തിലും (EBITDA) മികച്ച പ്രകടനം കാഴ്ച വച്ച് ആസ്റ്റർ ഇന്ത്യ : അർദ്ധവാ‌ർഷിക വരുമാനം 18% വ‌ർദ്ധിച്ച് 2088 കോടി രൂപയായിഅർദ്ധവാർഷിക നികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ, EBITDA) 44% വർദ്ധിച്ച് 410 കോടി രൂപയായി

• രണ്ടാംപാദത്തിലെ വരുമാനം 16% വർഷം വർദ്ധിച്ച് Rs. 1,086 കോടി രൂപയായിനികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ, EBITDA) 48% വർദ്ധിച്ച് Rs. 233 കോടി രൂപയായി *കൊച്ചി , 24 -10 -2024 :* ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നടപ്പുസാമ്പത്തിക വ‌ർഷത്തിലെ ജൂലായ്-സെപ്തംബർ മാസ സാമ്പത്തിക ഫലം പുറത്തുവിട്ടു. സെപ്തംബ‌ർ 30ന് അവസാനിച്ച രണ്ടാംപാദത്തിലെ വരുമാനം 16% വർദ്ധിച്ച് 1086 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സെപ്തംബർ പാദത്തിൽ 934 കോടി രൂപയായിരുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ അർദ്ധവാർഷിക വരുമാനം 18 ശതമാനം വർദ്ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അർദ്ധ വാർഷിക വരുമാനം 1772 കോടി രൂപയായിരുന്നു.ഓപ്പറേറ്റിംഗ് എബിറ്റ്ഡ 44 ശതമാനം വളർന്ന് 410 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള അർദ്ധവാർഷിക ഓപ്പറേറ്റിംഗ് എബിറ്റ്ഡ 285കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ 16.1 ശതമാനമുണ്ടായിരുന്ന പ്രവർത്തന മാ‌ർജിൻ ഈ സാമ്പത്തിക വർഷം 19.6ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 157 കോടിയായിരുന്ന നികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) ഈ സാമ്പത്തിക വർഷം അതേ പാദത്തിൽ 48 ശതമാനം വർദ്ധിച്ച് 233 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം സെപ്തംബർ പാദത്തിൽ 16.8 ശതമാനം ആയിരുന്ന പ്രവർത്തന മാർജിൻ ഈ സാമ്പത്തിക വർഷം അതേ പാദത്തിൽ 21.4 ശതമാനമായി ഉയർന്നു. അർദ്ധ വാർഷിക കണക്കിൽ നികുതി അടയ്ക്കുന്നതിന് മുമ്പുള്ള ലാഭം (പിബിടി) 134 ശതമാനം വളർന്ന് 284 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 121 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 88ശതമാനം വളർന്ന് 171 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 91 കോടി രൂപയായിരുന്നു. “2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ കൈവരിച്ച വളർച്ചാവേഗതയിൽ ഞങ്ങൾ സന്തുഷ്ടരാണ്. പ്രവർത്തന മികവിലും ശേഷി വർദ്ധനയിലും ഞങ്ങൾ കാണിക്കുന്ന അചഞ്ചലമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ റിസൾട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ഞങ്ങളുടെ പ്രകടനം 18 ശതമാനം വ‌ർദ്ധിച്ച് 2088 കോടി രൂപയായി. ഒരു കിടക്കയ്ക്ക് ശരാശരി വരുമാനം (എആർപിഒബി) വളർച്ചയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. അർദ്ധവാർഷിക നികുതി, പലിശ തുടങ്ങി ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ, EBITDA) 44% വർദ്ധിച്ച് 410 കോടി രൂപയും അറ്റാദായം 88 ശതമാനം വളർന്ന് 171 കോടിയുമായി. ഞങ്ങളുടെ പ്രധാന ബിസിനസുകളിലുടനീളമുള്ള സുസ്ഥിരമായ വളർച്ചയോടൊപ്പം ചെലവ് തന്ത്രപരമായി ക്രമീകരിച്ചതിലൂടെ ഞങ്ങളുടെ മാർജിനുകൾ ഗണ്യമായി ശക്തിപ്പെടുത്താനായി. ഈ സാമ്പത്തിക വർഷത്തിലെ അർദ്ധ വാർഷിക ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിനുകൾ 19.6 ശതമാനമാണ്.“ അർദ്ധവാർഷിക പ്രകടനത്തെക്കുറിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.““ഞങ്ങളുടെ വിപുലീകരണത്തോടെ, ഇന്ത്യയിലെ നൂതന ആരോഗ്യ പരിപാലനത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുവാനായി 2027 സാമ്പത്തിക വർഷത്തോടെ 6800 കിടക്കകൾ എന്നത് മറികടക്കാൻ പ്രാപ്തമായ നിലയിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. ഹോസ്പിറ്റലുകൾക്കും ഹെൽത്ത് കെയർ പ്രൊവൈഡർമാർക്കുമുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് എൻ.എ.ബി.എച്ച് പ്രസിദ്ധീകരിച്ച പുതിയ ഡിജിറ്റൽ സ്റ്റാൻഡേർഡുകളിൽ 9 ആസ്റ്റർ ഹോസ്പിറ്റലുകൾ അംഗീകാരം നേടിയെന്നത് ഡിജിറ്റൽ പരിവർത്തനത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവയിൽ 5 ആശുപത്രികൾക്ക് പ്ലാറ്റിനം വിഭാഗത്തിൽ ഏറ്റവും ഉയർന്ന അക്രഡിറ്റേഷൻ ലഭിച്ചിച്ചു. ഇത് ഡിജിറ്റൽ ഹെൽത്ത്കെയർ പരിവർത്തനത്തിൽ ഞങ്ങൾ വഹിക്കുന്ന നേതൃത്വത്തിന് അടിവരയിടുന്നു.“ ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു..“ ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു. *ആസ്റ്ററിന്റെ ഇന്ത്യയിലെ പ്രകടനം* • നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ മൊത്തത്തിലുള്ള പ്രവർത്തന EBITDA മാർജിൻ 19.6% ( കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 16.1%)• പ്രധാന ഹോസ്പിറ്റൽ ബിസിനസിൽ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 22.4 % ( കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 19.1 %)• ആരംഭിച്ച് 6+ വർഷമായ ആശുപത്രിയിൽ ഓപ്പറേറ്റിംഗ് എബിറ്റ്ഡ മാർജിൻ 25% (കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 22%). മൂലധന ചെലവിൽ നിന്നുള്ള നേട്ടം 32 ശതമാനം. • അർദ്ധ വാ‌ർഷിക കണക്ക് അനുസരിച്ച് ബാംഗ്ലൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ആശുപത്രിയുടെ ഒക്യുപൻസി ലെവൽ 67 ശതമാനവും ഒരു ബെഡിൽ നിന്നുള്ള ശരാശരി വരുമാനം 70,000 രൂപയുമാണ്. • രോഗി ആശുപത്രിയിൽ കഴിയുന്നത് 3.2 ദിവസമായി മെച്ചപ്പെട്ടു. ( കഴിഞ്ഞവർഷം ആദ്യപകുതിയിൽ 3.4 ദിവസം)• ആസ്റ്റർ ലാബ്‌സിൻ്റെ വരുമാനം 2025 സാമ്പത്തിക വർഷത്തിൽ 17% വർദ്ധിച്ചു. സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ 3.4% ൽ നിന്ന് എബിറ്റ്ഡ മാർജിൻ 11% ഉയ‌ർന്നു. • കഴിഞ്ഞ പാദത്തിൽ മിംസ് കണ്ണൂരിൽ 100 കിടക്കകൾ വിജയകരമായി പ്രവർത്തനക്ഷമമാക്കി. • 2027 ഓടെ 1800+ കിടക്കകൾ കൂട്ടിച്ചേർക്കുകയാണ് ലക്ഷ്യം. ഹൈദരാബാദിൽ 300 കിടക്കകളുള്ള ആസ്റ്റർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണ് പുതിയ പദ്ധതി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.